# അടിയോ ? എന്നാത്തിനാ അടിയിണ്ടായെ ! ‘ജെറി’ വരുന്നു.. ടീസർ കാണാം..

- Link: https://ml.b4blaze.com/film-news/jerry-teaser-released
- Published: 2024-01-27T20:24:49+05:30
- Author: Ajay

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന‘
ജെറി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൊടിപാറണ നാടൻ തല്ലിന്റെ തകർപ്പൻ പെർമോർമെൻസിന്
ഒരുങ്ങി നിൽക്കുന്ന നാട്ടുകാരുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട പ്രോമോ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
പ്രൊമോയോട് ചേർന്ന് ടീസറും എത്തിയതോടെ ​ട്രെയിലറിനായ് വൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ
കാത്തിരിക്കുന്നത്.

അനീഷ് ഉദയന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും 
ജോയ്‌സണും ചേർന്നാണ് നിർമ്മിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി
9ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഒരു എലിയെ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിലെ
പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്,
ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്,
പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ:
പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്:
സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ,
സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ
ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.
