# എതനിക് വസ്ത്രങ്ങളില്‍ അതിസുന്ദരിയായി ജാന്‍വി; ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/jhanvi-kapoor-ethnic-wear-photos
- Published: 2022-12-16T17:14:49+05:30
- Author: Gargi

ഫാഷനിലും ഫിറ്റ്‌നസിലും ഏറെ ശ്രദ്ധിക്കുന്നയാളാണ് ബോളിവുഡ് താര സുന്ദരി ജാന്‍വി കപൂര്‍.
പാര്‍ട്ടികളിലും അവാര്‍ഡ് ഷോകളിലുമെല്ലാം പങ്കെടുക്കുമ്പോള്‍ തന്റേതായ വ്യത്യസ്തത കൊണ്ടു
വരാന്‍ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു മാഗസിന്‍ ഫോട്ടോഷൂട്ടിന് വേണ്ടി ഒരുങ്ങിയ
താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ
പീരിയഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319114042_1133574193961918_8977319966025396808_n.
jpg?resize=640%2C800&ssl=1)

‘ശരിക്കും പ്രാര്‍ത്ഥിക്കുന്നു, എനിക്ക് ഉടന്‍ ഒരു പീരിയഡ് ഫിലിം ചെയ്യാന്‍ കഴിയും,
അതുവരെ പഴയ ഫോട്ടോഷൂട്ടുകള്‍ സഹിക്കേണ്ടിവരും,’ ജാന്‍വി ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ്
നല്‍കിയതിങ്ങനെയായിരുന്നു. രാജകീയ വസ്ത്രങ്ങളില്‍ അതി സുന്ദരിയായിരുന്നു ജാന്‍വി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319842966_1333350007430399_6162253283474263218_n.
jpg?resize=640%2C800&ssl=1)

സീക്വിന്‍ എംബ്രോയ്ഡറി ചെയ്ത ലാവെന്‍ഡര്‍ സാരി ദുപ്പട്ടയില്‍ അണിഞ്ഞിരിക്കുന്ന താരം,
ചോക്കര്‍ നെക്ലേസ്, അനുയോജ്യമായ കമ്മലുകള്‍, മനോഹരമായ ബിന്ദി, അതിശയകരമായ മേക്കപ്പും
ചെയ്തിരുന്നു. സ്വര്‍ണ്ണവും മുത്തും കൊണ്ട് അലങ്കരിച്ച ചോക്കര്‍ നെക്ലേസ്, അനുയോജ്യമായ
പാസ, തൂങ്ങിക്കിടക്കുന്ന കമ്മലുകള്‍, ഹാത്ത് ഫൂള്‍, മോതിരങ്ങള്‍ എന്നിവ പെയര്‍ ചെയ്തു.
എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/319934983_564985415452651_2059615675479816301_n.
jpg?resize=640%2C800&ssl=1)

നടി ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ സിനിമാലോകത്തെത്തിയ താരമാണ് ജാന്‍വി കപൂര്‍. 
2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ബോളിവുഡ് യുവതാരങ്ങള്‍ക്കിടയില്‍
വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയെടുക്കാനും ഈ താര പുത്രിയ്ക്ക് സാധിച്ചു. മലയാള 
ചിത്രം ഹെലന്റെ ഹിന്ദി റീമേക്കായ ‘മിലി’യാണ് ജാന്‍വിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

>  
> View this post on Instagram
>  
> [A post shared by Janhvi Kapoor (@janhvikapoor)](https://www.instagram.com/p/CmJgWMQP59k/?utm_source=ig_embed&utm_campaign=loading)
