# കഠിന വര്‍ക്കൗട്ടുകളുമായി ജാന്‍വി; വീഡിയോ പങ്കുവെച്ച് പരിശീലകന്‍

- Link: https://ml.b4blaze.com/film-news/jhanvi-kapoor-workout-video-viral-on-social-media
- Published: 2022-12-31T16:23:29+05:30
- Author: Gargi

ബോളിവുഡ് യുവനടി ജാന്‍വി കപൂറിന് നിരവധി ആരാധകരാണുള്ളത്. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ്
ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്റെ പ്രിയം നേടുകയും
ചെയ്തു ഈ താരപുത്രി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jhanvi.jpg?resize
=1280%2C720&ssl=1)

എന്നാല്‍ വസ്ത്രധാരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ 
ഏറ്റുവാങ്ങുന്ന നടിമാരില്‍ ഒരാളും കൂടിയാണ് ജാന്‍വി. ഫാഷന്‍ കാര്യത്തില്‍ അതീവ ശ്രദ്ധ
പുലര്‍ത്തുന്നയാളാണ് താരം. ഫാഷനൊപ്പം ഫിറ്റ്‌നസിന് പ്രധാന്യം കൊടുക്കുന്ന നടിയുടെ പുതിയ
വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം
ധരിച്ച് താരം ജിമ്മില്‍ ലഗ് വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ജാന്‍വിയുടെ
ട്രെയ്നറാണ് വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

>  
> View this post on Instagram
>  
> [A post shared by ANTIGRAVITY™ CLUB (@antigravity_club)](https://www.instagram.com/reel/Cmgq2iBIPON/?utm_source=ig_embed&utm_campaign=loading)

അന്ന ബെന്‍ നായികയായെത്തിയ ചിത്രം ഹെലെന്റെ ഹിന്ദി റീമേക്ക് മിലിയാണ് താരത്തിന്റെ പുറത്തിറങ്ങിയ
പുതിയ ചിത്രം. മിലിയിലെ അഭിനയത്തിന് ജാന്‍വി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
