# ‘മഴ പെയ്യാം, പെയ്യാതിരിക്കാം… ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ ജൂലൈ റിലീസ് വെച്ചത്’

- Link: https://ml.b4blaze.com/film-news/jibin-fb-post-about-voice-of-sathyanathan
- Published: 2023-07-12T22:41:14+05:30
- Author: Gargi

തിയേറ്ററുകളില്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങിയ
ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിര്‍മ്മാതാക്കള്‍
കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളില്‍ വീണ്ടും
മഴ കനക്കും എന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കുടുംബ പ്രേക്ഷകര്‍ക്കായി 
ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ മാസം അവസാന വാരത്തില്‍ തിയേറ്ററുകളിലെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/voice-2.jpeg?resize
=1280%2C1600&ssl=1)

ചിത്രത്തിന്റെ ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ കേരളത്തിനകത്തും ഖത്തര്‍, യു.എ.ഇ എന്നീ
രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ജനപ്രിയനായകന്‍ ദിലീപിന് വന്‍ വരവേല്‍പ്പാണ് പ്രൊമോഷന്‍
പരിപാടികളില്‍ ലഭിച്ചത്. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്സ് ഓഫ് സത്യനാഥനു
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷന്റെ പരിപാടികളിലും
തിയേറ്ററില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന ഫണ്‍ റൈഡ് ആണ് ചിത്രമെന്ന്
ദിലീപ് വ്യക്തമാക്കി. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.‘
മഴ പെയ്യാം, പെയ്യാതിരിക്കാം… ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ ജൂലൈ റിലീസ് വെച്ചത്’
എന്നാണ് ജിബിന്‍ ജോര്‍ജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/voice-2.jpeg?resize
=1280%2C1600&ssl=1)

എവിടെയാണ് പ്രതികൂല കാലാവസ്ഥ…ഇനി അഥവാ അങ്ങനെ ആണെങ്കില്‍ തന്നെ ജൂണ്‍, ജൂലൈ, ഓഗസ്റ്റ്
മാസങ്ങളില്‍ കേരളത്തില്‍ മഴക്കാലം ആണെന്ന് എല്ലാവര്‍ക്കും അറിയാം..
 പെട്ടന്നുണ്ടായ
കാര്യമൊന്നുമല്ല.. മഴ പെയ്യാം, പെയ്യാതിരിക്കാം… ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയല്ലേ
ജൂലൈ റിലീസ് വെച്ചത്.. ജൂലൈ 28 മുതല്‍ പെരുമഴ പെയ്യില്ലന്ന് ആരു കണ്ടു.. ഒരു കാര്യവുമില്ലാതെ
കാലാവസ്ഥയുടെ മെക്കിട്ടു കേറുന്നു… വെള്ളിയാഴ്ച്ച തന്നെ റാഫി -ദിലീപ് കൂട്ടുകെട്ടില്‍
നല്ലൊരു കോമഡി എന്റെര്‍റ്റൈനെര്‍ കാണാനിരുന്ന ഒരു സിനിമ പ്രേമിയുടെ രോദനം..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/voice-of-sathyanathan.
jpg?resize=502%2C795&ssl=1)

ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, 
ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍,
ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു
സിജോ, അംബിക മോഹന്‍ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ്
മാത്യു, ദിലീപ്,രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/voice-of.jpeg?resize
=1600%2C1068&ssl=1)

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍: രോഷിത്
ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു.
ഏ .ഇ). റാഫി തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം : സ്വരുപ് ഫിലിപ്പ്,സംഗീതം : അങ്കിത് മേനോന്‍,എഡിറ്റര്‍ : ഷമീര്‍ മുഹമ്മദ്,
വസ്ത്രാലങ്കാരം : സമീറ സനീഷ്, കല സംവിധാനം : എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : 
ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ് :റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്:സൈലെക്‌സ് 
എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍ : മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍ : ഷിജോ
ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിങ് :മാറ്റിനി ലൈവ്,സ്റ്റില്‍സ്:
ശാലു പേയാട്,ഡിസൈന്‍:ടെന്‍ പോയിന്റ്,പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
