# ജിഗര്‍തണ്ട ഡബിള്‍ എക്സ് നെറ്റ്ഫ്‌ളിക്‌സില്‍!!

- Link: https://ml.b4blaze.com/film-news/jigarthanda-double-x-ott-release
- Published: 2023-12-08T20:27:31+05:30
- Author: Anu

എസ്ജെ സൂര്യയും രാഘവ ലോറന്‍സും പ്രധാന കഥാപാത്രങ്ങളായെത്തിയ കാര്‍ത്തിക് സുബ്ബരാജ് 
ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമാണ് ജിഗര്‍തണ്ട ഡബിള്‍ എക്സ്. നവംബര്‍ പത്തിന് പ്രദര്‍ശനത്തിന്
എത്തിയ ചിത്രം തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടിയത്. വേഫെയറര്‍ ഫിലിംസാണ് ചിത്രം
കേരളത്തിലെത്തിച്ചത്. ഇപ്പോഴിതാ തിയറ്ററിലെ തേരോട്ടത്തിന് ശേഷം ജിഗര്‍തണ്ട ഡബിള്‍ എക്‌സ്
ഒടിടിയിലേക്കെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം എത്തിയിരിക്കുകയാണ്.

സിദ്ധാര്‍ത്ഥും ബോബി സിംഹയും ഒന്നിച്ച 2013 ലെ ചിത്രത്തിന്റെ തുടര്‍ച്ചയാണ് ജിഗര്‍തണ്ട
ഡബിള്‍ എക്സ്. കാര്‍ത്തിക സുബ്ബരാജിന്റെ ട്രെന്‍ഡ് സെറ്റ് ചിത്രമായ ജിഗര്‍തണ്ടയുടെ 
സീക്വെല്‍ പോലെയാണ് മറ്റൊരു പ്ലോട്ടിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ് കൊമേര്‍ഷ്യല്‍
രംഗങ്ങള്‍ക്കൊപ്പം വ്യക്തമായ രാഷ്ട്രീയവും ജിഗര്‍തണ്ട ഡബിള്‍ എക്‌സ് പറയുന്നത്. ജിഗര്‍താണ്ഡ
ഡബിള്‍ എക്സിന്റെ ചിത്രീകരണം ജൂലൈ ആദ്യവാരം പൂര്‍ത്തിയാക്കി, 2023 ദീപാവലിക്ക് ചിത്രം
തിയേറ്ററുകളിലെത്തിയത്.

> Double excitement, double fun, double action nododhikke ready na?
>  Jigarthanda
> DoubleX is coming to Netflix on 8 Dec in Tamil, Telugu, Malayalam, Kannada and
> Hindi! ???????? Coming soon in English. [pic.twitter.com/aYRiEZi6qz](https://t.co/aYRiEZi6qz)
> — Netflix India South (@Netflix_INSouth) [December 2, 2023](https://twitter.com/Netflix_INSouth/status/1730897097656856609?ref_src=twsrc%5Etfw)

ചിത്രത്തിന്റെ സംഗീത സംവിധാനം സന്തോഷ് നാരായണനാണ് നിര്‍വഹിച്ചത്. തിരു ആണ് ഛായാഗ്രഹകന്‍.
ചിത്രത്തിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ
ഭാഷകളിലാണ് ചിത്രം തിയ്യേറ്ററിലെത്തിയത്.
