# കേരളത്തിലെ തിയ്യേറ്ററുകളെ നിറച്ച് ജിഗര്‍തണ്ട!! രണ്ടാം വാരത്തില്‍ സ്‌ക്രീന്‍ കൗണ്ട് 150തായി

- Link: https://ml.b4blaze.com/film-news/jigarthanda-doublex-kerala-box-office-screen
- Published: 2023-11-17T19:18:05+05:30
- Author: Anu

ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കമുള്ള എല്ലാ ചിത്രങ്ങളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ്
മലയാളികള്‍. അടുത്തിടെയായി മലയാള സിനിമകളേക്കാള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ മലയാളികള്‍
സൂപ്പര്‍ഹിറ്റാക്കുന്നുണ്ട്. ജയിലറിനും മാര്‍ക്ക് ആന്റണിക്കും ലിയോയ്ക്കുമൊക്കെ ശേഷം
മറ്റൊരു തമിഴ് ചിത്രമാണിപ്പോള്‍ ബോക്‌സോഫീസില്‍ കൈയ്യടി നേടുന്നത്.

രാഘവ ലോറന്‍സ്, എസ്‌ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ്
ഒരുക്കിയ ചിത്രം ജിഗര്‍തണ്ടയാണ് ബോക്‌സോഫീസ് നിറയ്ക്കുന്നത്. 2014 ല്‍ പുറത്തെത്തിയ
ജിഗര്‍തണ്ടയുടെ സീക്വല്‍ ആണ്. പിരീഡ് ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്.
ദീപാവലി റിലീസ് ആയി നവംബര്‍ 10 നാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജിന്റെ
കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്നാണ് ജിഗര്‍തണ്ടയെന്നാണ് പ്രേക്ഷകാഭിപ്രായം.

ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തില്‍ ചിത്രത്തിന്
മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്‌നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി.
ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തില്‍ സ്‌ക്രീന്‍ എണ്ണം കൂട്ടിയിരിക്കുകയാണ്
ചിത്രം.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ജിഗര്‍തണ്ട കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
നവംബര്‍ 10 ന് തിയറ്ററുകളിലെത്തിയ ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍ 150 തിയറ്ററുകളിലേക്ക്
ചിത്രം എത്തിയിട്ടുണ്ട്.
  രാഘവ ലോറന്‍സും എസ്‌ജെ സൂര്യയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്
ചിത്രത്തില്‍. മലയാളത്തില്‍ നിന്നും ഷൈന്‍ ടോം ചാക്കോയും നിമിഷ സജയനും പ്രാധാന്യമുള്ള
വേഷങ്ങളില്‍ എത്തുന്നുണ്ട്.
