# ‘എലോണില്‍ ഞാന്‍ പ്രതീക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണ്’

- Link: https://ml.b4blaze.com/film-news/jil-joy-fb-post-about-alone
- Published: 2023-01-25T00:19:14+05:30
- Author: Gargi

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എലോണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ചിത്രം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍
തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ
കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. എലോണ്‍ ഇല്‍ ഞാന്‍ പ്രതീക്ഷിക്കുന്നത്
ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണെന്നാണ് ജില്‍ ജോയ് പങ്കുവെച്ച കുറിപ്പില്‍
പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/alone-12.jpg?resize
=696%2C392&ssl=1)

_വലിയ ഒച്ചപ്പാട് ഇല്ലാതെ ഈ ആഴ്ച ‘എലോണ്‍ ‘ റിലീസ് ചെയ്യുകയാണല്ലോ.._
 _ചിത്രത്തിന്റെ
സ്‌ക്രിപ്റ്റ് റൈറ്റര്‍ ‘രാജേഷ് ജയരാമന്‍ ‘ ആണ്.._ _ദോശ ചുടുന്നത് പോലെ പടം എടുക്കുന്ന
വി കെ പ്രകാശിന്റെ (ചുട്ട ദോശയില്‍ ഭൂരിഭാഗവും കരിഞ്ഞത് ) എനിക്ക് ഇഷ്ടപെട്ട ഒരു ചിത്രം
എഴുതിയത് രാജേഷ് ജയരാമന്‍ ആണ്.._ _‘മൂന്നാമതൊരാള്‍ ‘??._ _ഷാജി കൈലാസ് ന്റെ ടൈം, സൗണ്ട്
ഓഫ് ബൂട്ട് എന്നീ തരക്കേടില്ലത്ത ചിത്രങ്ങളും, മദിരാശി, ജിഞ്ചര്‍ എന്നീ, ഇങ്ങോട്ട് 
പൈസ തന്നാല്‍ പോലും ചിരി സമ്മാനിക്കാത്ത ചിത്രങ്ങളും രാജേഷ് എഴുതിയിട്ടുണ്ട്.._ _അച്ചുവിന്റെ
അമ്മ, ഭാഗ്യദേവത എന്നീ സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കഥ ഇദ്ദേഹത്തിന്റെത് ആണ്.._
_പ്രാണ, കെയര്‍ ഫുള്‍, ഇന്ദ്രജിത്, ബാങ്കോങ്ക് സമ്മര്‍, ബ്ലാക്ക് സ്റ്റാലിയന്‍,തുടങ്ങിയ
ചിത്രങ്ങളും ഇദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് ലിസ്റ്റില്‍ വരും.._ _എലോണ്‍ ഇല്‍ ഞാന്‍ 
പ്രതീക്ഷിക്കുന്നത് ഇദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കല്‍ ആണ് ??._ _രാജേഷ് ജയരാമന്‍
കുറിച്ചുള്ള വിവരങ്ങള്‍ പങ്ക് വെയ്ക്കു._

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/alone-rj.jpg?resize
=696%2C766&ssl=1)

അതേസമയം ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ട്. 
എന്നാല്‍ പിന്നീട് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തില്‍
മോഹന്‍ലാല്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശബ്ദമായി മറ്റ് താരങ്ങളും
ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, മല്ലിക സുകുമാരന്‍ തുടങ്ങിയവരുടെ
ശബ്ദങ്ങളും ട്രെയിലറില്‍ കേള്‍ക്കാം.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന 
പ്രത്യേകതയും എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ
ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത്
ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ആശിര്‍വാദ്
സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ്
ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ്
ചില്ലീസ് ആയിരുന്നു.
