# ഒരു വർഷത്തോളം ലിവിങ് ടുഗതർ ആയിരുന്നു ; എന്നേക്കാൾ 14 വയസ്സ് കുറവാണ് ഭാര്യയ്ക്ക്

- Link: https://ml.b4blaze.com/film-news/jinu-joseph-on-his-marriage
- Published: 2021-12-05T07:44:13+05:30
- Author: Shilpa

വേറിട്ട ലുക്കിലെത്തി മലയാളികളെ ഞെട്ടിച്ച താരമാണ് ജിനു ജോസഫ്. സ്റ്റൈലിഷ് സാൾട്ട് 
ആൻഡ് പേപ്പർ ലുക്കിലെത്തി ഇത്രയുമധികം ആരാധകരെ സ്വന്തമാക്കിയ താരം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ
ഭീമന്റെ വഴിയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്കിൽ
മാറ്റം വന്നെങ്കിലും അഭിനയത്തിൽ ഒരു മാറ്റവും വന്നിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/WhatsApp-Image-2021-
12-05-at-7.28.27-AM-1.jpeg?resize=1219%2C1231&ssl=1)

മികച്ച അഭിനയം തന്നെയാണ് താരം ചിത്രത്തിൽ കാഴ്ചവെച്ചത്. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ
ചർച്ചയായിരിക്കുന്നത് താരത്തിന്റെ വാക്കുകളാണ്. വിവാഹത്തെ കുറിച്ചും ഭാര്യയെ കുറിച്ചും
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ജിനു പറഞ്ഞത് ഇനങ്ങനെയായിരുന്നു. “പ്രണയ വിവാഹമായിരുന്നു.

ബാംഗ്ലൂരില്‍ വച്ചാണു ലിയയെ ആദ്യം കണ്ടത്. പിന്നീട് പരിചയപ്പെട്ടു. പ്രണയത്തിലായി. 
ലിയയ്ക്ക് എന്നേക്കാൾ പതിന്നാല് വയസ്സ് കുറവാണ്. ഒരു വര്‍ഷത്തോളം ലിവിങ് ടുഗെതറായിരുന്നു.
അതിനു ശേഷമാണ് വിവാഹിതരായത്. മാർക്ക് എന്നാണ് മകന്റെ പേര്.” താരത്തിന്റെ ഈ വാക്കുകളാണ്
ഇപ്പോൾ ചർച്ചയാകുന്നത്.
