# അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് മോഹന്‍ലാലിനെ..! ജിസ് ജോയുടെ കുറിപ്പ് വൈറലാകുന്നു..!

- Link: https://ml.b4blaze.com/film-news/jis-joy-social-media-note-about-mohanlal
- Published: 2022-09-07T10:57:39+05:30
- Author: B4blaze News Desk

സംവിധായകന്‍ ജിസ് ജോയ് മലയാള സിനിമയുടെ നടന വിസ്മയം ആയ മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍
മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫാമിലിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള
ആഗ്രഹം ലാലേട്ടനെ അറിയിച്ചപ്പോള്‍ അദ്ദേഹം തന്നോട് സ്വീകരിച്ച പെരുമാറ്റ ശൈലിയെ കുറിച്ചാണ്
ജിസ് ജോയ് വാചാലനാകുന്നത്. മോഹന്‍ലാല്‍ അത്ഭുതമാണെന്നും ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു
വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല, അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന,
തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന
ഒരാളായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ജിസ് ജോയ് കുറിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jis-joy-fam-with-
mohanlal.jpg?resize=770%2C502&ssl=1)

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
 കൊച്ചിയില്‍ മൈ ജിയുടെ യുടെ പരസ്യത്തിന്റെ ഷൂട്ട്
നടക്കുന്നു.. ബ്രേക്ക് ടൈമില്‍ അല്‍പ്പം മടിയോടെ (അതങ്ങനെയാണ് ) ഞാന്‍ ചോദിച്ചു.. സര്‍
ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്..ആണോ മോനെ.. വിളിക്കു ഇപ്പൊ സമയമുണ്ടല്ലോ
ഇപ്പൊ തന്നെ എടുക്കാലൊ. ഞാന്‍ അവരെ വിളിപ്പിക്കുമ്പോഴേക്കും സര്‍ വീണ്ടും എന്നോട്..‘
മോനെ നമ്മള്‍ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നെ?മുരളി.. ജിഷാദ് ( ഇരുവരും ലാല്‍
സാറിന്റെ പ്രിയ കോസ്റ്റുമേഴ്സ്) വേറെ ഒരു ഷര്‍ട്ട് കൊണ്ടുവരൂ.. നിറമുള്ളത്. ഇവര്‍ക്കിത്
ഫ്രെയിം ചെയ്യാന്‍ ഉള്ളതല്ലേ ‘

![Mohanlal67](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Mohanlal67.
jpg?resize=1000%2C1020&ssl=1)

അവര്‍ ഉടനെ ഈ ഷര്‍ട്ട് കൊണ്ടുവന്നു കൊടുത്തു.. ഠപ്പേ എന്ന് അത് മാറി. ഫോട്ടോ ക്ലിക്ക്
ചെയ്യും മുന്നേ ചോദിച്ചു ‘ മോനെ അപ്പുറത്തു ലൈറ്റ് അപ്പ് ചെയ്ത് വെച്ചിട്ടുണ്ടല്ലോ 
ഫോട്ടോ ഷൂട്ടിനു വേണ്ടി.. നമുക്ക് അവിടെ ചെന്ന് എടുത്താലോ’?? ഞാന്‍ പറഞ്ഞു.. വേണ്ട 
സര്‍ ഇത് തന്നെ ധാരാളം ഇവിടെ എടുത്താല്‍ മതി. ( അദ്ദേഹത്തെ മാക്‌സിമം കുറച്ചു ബുദ്ധിമുട്ടിച്ചാല്‍
മതിയല്ലോ എന്നോര്‍ത്തു ) ‘ഉറപ്പാണോ മോനെ .. ഓക്കേ എന്നാല്‍ ശെരി.. എടുക്കാം ‘( typical
mohanlal സ്‌റ്റൈലില്‍ ) അങ്ങനെ എടുത്തതാണീപ്പടം. പത്തിരുപത്തഞ്ചു പരസ്യങ്ങള്‍ ഈ അത്ഭുതത്തെ
വെച്ചു സംവിധാനം ചെയ്യാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.. അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാന്‍ വിശ്വസിക്കുന്നത് കൊണ്ട്
മാത്രമല്ല.. അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന..തന്നിലേക്കെത്തിച്ചേരുന്ന
ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി എനിക്ക് പലപ്പോഴും
തോന്നിയിട്ടുണ്ട്. പലരും പൊതുവെ ലാലേട്ടാ എന്ന് വിളിക്കുമ്പോ

>  
> View this post on Instagram
>  
> [A post shared by Director Jis Joy (@director.jisjoy)](https://www.instagram.com/p/CiHmn0KpAG3/?utm_source=ig_embed&utm_campaign=loading)

എനിക്ക് അങ്ങനെ വിളിക്കാന്‍ ഇന്ന് വരെ സാധിച്ചിട്ടില്ല.. ലാല്‍ സര്‍ എന്നേ വിളിച്ചിട്ടുള്ളു..(
കാരണം ഒന്നും ചോദിക്കരുത്.. അറിയില്ല. അതങ്ങനെയേ വരു. ഇത് വായിക്കുന്നവര്‍ അതിനു വലിയ
importance ഒന്നും കൊടുക്കണ്ട. വെറുതെ പറഞ്ഞെന്നേയുള്ളൂ ) ഓണക്കാലം ആണ്, മുറ്റത്തു 
പൂക്കളങ്ങള്‍ വിരിഞ്ഞു തുടങ്ങി.. ഹൃദയങ്ങളില്‍ പൂക്കളങ്ങള്‍ ഇട്ടു തന്ന് .. തോളില്‍
ഒന്ന് തട്ടി ഹൃദ്യമായ ഒരു ചിരിയോടെ മോനെ happy അല്ലേ എന്ന് ചോദിക്കുന്ന ഒരാളെ കുറിച്ച്
എഴുതാന്‍ ഇതല്ലേ റൈറ്റ് സ്‌പേസ്, റൈറ്റ് സീസണ്‍..
