# ബിഗ്ഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥി; പ്രതികരണവുമായി ജിഷിന്‍ മോഹന്‍

- Link: https://ml.b4blaze.com/film-news/jishin-mohan-bigboss-season-4-entry
- Published: 2022-03-10T17:16:06+05:30
- Author: Gargi

ബിഗ്ഗ് ബോസ് സീസണ്‍ 4 തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ആരാധകര്‍ക്ക്
അറിയേണ്ടത് മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നാണ്. അശ്വതി നായര്‍, ജിയ ഇറാനി, പാല സജി,
ശ്രീലക്ഷ്മി, തങ്കച്ചന്‍ വിതുര, ശ്രീകല, ചൈതന്യ തുടങ്ങി നിരവധി പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jpg-1.jpeg?resize
=1200%2C900&ssl=1)

ഇപ്പോഴിതാ സീരിയല്‍ താരം ജിഷിന്‍ മോഹന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്നാല്‍
ഷോയില്‍ ഞാന്‍ ഇല്ല എന്ന് ജിഷിന്‍ വ്യക്തമാക്കി. എനിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടല്ല,
എന്നെ ആരും വിളിച്ചിട്ടില്ല എന്നാണ് ഇ ടൈംസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ജിഷിന്‍ മോഹന്‍
പറഞ്ഞത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച നടന്‍ സോഷ്യല്‍ മീഡിയയില്‍
സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jishin-varada.jpg.
image_.845.440.jpg?resize=845%2C440&ssl=1)

കോമഡി സ്റ്റാര്‍സ് അടക്കമുള്ള ഷോകളില്‍ ജിഷിന്‍ സജീവമായിരുന്നു. കൈരളി ടിവിയിലെ സെലിബ്രിറ്റി
കിച്ചണ്‍ മാജിക്ക് ആണ് ഇപ്പോള്‍ ജിഷിന്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന പരിപാടി. അമ്മ മകള്‍,
കന്യാദാനം പോലുള്ള സീരിയലുകളിലെ ജിഷിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. നടി വരദയാണ്
ജിഷിന്റെ ഭാര്യ. അമല എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോഴുള്ള പരിചയം പ്രണയത്തിലേക്കും
വിവാഹത്തിലേക്കും എത്തുക ആയിരുന്നു.
