# ഫഹദ് ‘ആവേശ’ത്തിന്റെ ഒരു ചെറിയ സീനിൽ പോലും നോർമൽ ആയല്ല ഇരിക്കുന്നത്, ജിത്തു മാധവൻ 

- Link: https://ml.b4blaze.com/film-news/jithu-madhavan-about-fahadh-fazil
- Published: 2024-04-19T16:27:30+05:30
- Author: Suji

ജിത്തു മാധവൻ രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യ്ത
പുതിയ ചിത്രമാണ് ആവേശം, ചിത്രം ഇപ്പോൾ ബോക്സ്ഓഫീസിൽ 50 കോടി കളക്ഷൻ നേടി മുന്നേറുകയാണ്.
നടന്റെ കരിയറിലെ തന്നെ മികച്ച ഒരു വേഷമാണ് ആവേശത്തിലെ രംഗൻ, ഇപ്പോൾ ചിത്രത്തിലെ ഫഹദിന്റെ
പ്രകടനത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ ജിത്തു, ആവേശത്തിന്റെ ഒരു ചെറിയ സീനിൽ പോലും
ഫഹദ് ഒരു നോർമൽ രീതിയിൽ അല്ല ഇരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/f1.jpg?resize=1124%
2C602&ssl=1)

അത് കൂടാതെ ഷൂട്ടിന്റെ സമയത്തു ഫഹദിൽ നല്ലൊരു മാറ്റമായിരുന്നു ഞങ്ങൾ കണ്ടിരുന്നത്, 
ഫഹദിന് കുറിച്ച് പറയുമ്പോൾ നടൻ കണ്ണുകൾ കൊണ്ടാണ് അഭിനയിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്
അതുകൊണ്ടു ഞങ്ങൾ കണ്ണട വെച്ചുകൊടുത്തത് സിനിമയിൽ. ഈ തവണ എങ്കിലും ആ മാറ്റം ഉണ്ടാകട്ടെ
എന്ന് വിചാരിച്ചു ജിത്തു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/fa1.jpg?resize=823%
2C507&ssl=1)

എന്നാൽ താൻ തമാശ പറഞ്ഞതാണ് എന്നും ജിത്തു കൂട്ടിച്ചേർത്തു, ഈ സിനിമയുടെ ഭാഗമായാണ് ഫഹദിന്
കണ്ണട  വെച്ചുകൊടുത്തത്, ആവേശം കണ്ടവർക്ക് മനസിലാകും ഫഹദ് ശരിക്കും ഒരു നോർമൽ രീതിയിൽ
ആയിരുന്നില്ല ,ഈ ചിത്രത്തിൽ ഫഹദിന് ഒരു സീൻ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ആ പിരിമുറുക്കം
ആ സിനിമയിൽ നമ്മൾക്ക് കാണാൻ കഴിയും, ശരിക്കും ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു
ആവേശം ജിത്തുമാധവൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/jithu1.jpg?resize
=637%2C470&ssl=1)
