# ‘പുഴയരികത്ത് ദമ്മ്’ എത്തി..!! ഏറ്റെടുത്ത് പ്രേക്ഷകര്‍..!!

- Link: https://ml.b4blaze.com/film-news/jo-and-jo-video-song-out
- Published: 2022-03-26T14:51:28+05:30
- Author: Rahul

മാത്യു തോമസ്, നസ്ലെന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ
അരുണ്‍ ഡി ജോയ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. തണ്ണീര്‍മത്തന്‍
ദിനങ്ങള്‍ക്ക് ശേഷം മാത്യുവും നസ്ലിനും ഒരുമിച്ച് എത്തുന്ന സിനിമകൂടിയാണ് ജോ ആന്‍ഡ്
ജോ. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.
പുഴയരികത്ത് ദം എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഗോവിന്ദ്
വസന്തയുടെ സംഗീതത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്, മിലന്‍ വി എസ് ആണ്. പുഴയരികത്ത് 
ദമ്മ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jo-and-jo-300x225.
jpg?resize=1084%2C813&ssl=1)

ഗാനം പുറത്തിറങ്ങി കുറച്ച് സമയത്തിനകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. ഇമാജിന്‍
സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍
ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/Jo_and_jo-300x156.
jpeg?resize=1054%2C548&ssl=1)

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം അന്‍സാര്‍ ഷാ നിര്‍വ്വഹിക്കുന്നു. ടിറ്റോ തങ്കച്ചനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകരന്‍, കലാസംവിധാനം നിമേഷ് താനൂര്‍ എന്നിവരും
നിര്‍വ്വഹിക്കുന്നു.

 

 
