# ഈ സിനിമയിലൂടെ അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്..! ജോണ്‍ ലൂഥര്‍..!

- Link: https://ml.b4blaze.com/film-news/john-luther-movie-release
- Published: 2022-05-26T08:28:42+05:30
- Author: Rahul

ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്ന
സിനിമയാണ് ജോണ്‍ ലൂഥര്‍. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളോട് അങ്ങേയറ്റം കൂറ് പുലര്‍ത്തി,
കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന നടന്‍ കൂടിയാണ് ഇദ്ദേഹം.
പോലീസ് വേഷത്തില്‍ ജോണ്‍ ലൂഥര്‍ എന്ന സിനിമയിലൂടെ ജയസൂര്യ എത്തുമ്പോള്‍ .പ്രേക്ഷകര്‍ക്ക്
ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ജോണ്‍ ലൂഥര്‍ സിനിമ നാളെ റിലീസാകാനിരിക്കെ സിനിമാ ഗ്രൂപ്പുകളില്‍
ഈ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/john-luther-1.jpg?
resize=1638%2C2048&ssl=1)

ജയസൂര്യ മറ്റൊരു സിനിമയുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ അവര്‍ എത്രത്തോളം
ആവേശത്തിലും പ്രതീക്ഷയിലുമാണെന്ന് ഇത്തരം ചര്‍ച്ചകളും കുറിപ്പുകളും കാട്ടിത്തരുന്നു.
ഇപ്പോള്‍ സിനിമാ ഗ്രൂപ്പില്‍ ജോണ്‍ ലൂഥര്‍ സിനിമയിലും ജയസൂര്യ എന്ന നടനിലും വിശ്വാസം
അര്‍പ്പിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ
വികാരതലങ്ങളെയെല്ലാം തൊട്ടുകൊണ്ട് നൂറു ശതമാനവും സിനിമക്ക് വേണ്ടി സമര്‍പ്പിച്ച് പെര്‍ഫോം
ചെയ്യുന്ന നടനാണ് ജയസൂരൃ.. എന്ന് പറഞ്ഞ് തുടങ്ങുന്ന ഈ കുറിപ്പില്‍ ജസൂര്യയ്ക്ക് അഭിനയത്തിലുള്ള
പ്രത്യേക കഴിവിനെ കുറിച്ചും എന്തുകൊണ്ടാണ് ജയസൂര്യ നായകനായി എത്തുന്ന സിനിമകള്‍ പ്രേക്ഷകരെ
ആകര്‍ഷിക്കുന്നത് എന്നും പറഞ്ഞുവെയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/john-luther.jpg?
resize=1280%2C720&ssl=1)

പരിധിയും പരിമിതിയുമുള്ള കഥാപാത്രങ്ങളെ പകര്‍ന്നാടാന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവാണെന്ന്
കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ അടുത്ത് അദ്ദേഹത്തിന്റെതായി ഇറങ്ങിയ ചിത്രങ്ങളിലെല്ലാം
അത് നമ്മള്‍ കണ്ടതുമാണ്. താരത്തിന്റെ പുതിയ സിനിമ ജോണ്‍ ലൂഥറിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന
ഘടകവും അത് തന്നെയാണ്. ചിത്രത്തില്‍ കേള്‍വി ശക്തി നഷ്ട്ടപ്പെടുന്ന സബ് ഇന്‍സ്‌പെക്ടാറായാണ്
താരം എത്തുന്നതെന്ന് കുറിപ്പില്‍ പറയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/john-luther-3.jpg?
resize=545%2C578&ssl=1)

ഇന്‍വെസ്റ്റ്‌ഗെറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമ മെമ്മറീസ്, അഞ്ചാംപാതിര
എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന മലയാളത്തിലെ ലക്ഷണമൊത്തൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍
ആയിരിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. നവാഗതനായ അഭിജിത്ത് ജോസഫാണ് ഈ സിനിമ
സംവിധാനം ചെയ്തിരിക്കുന്നത്.
