# ‘ജോണ്‍ ലൂതര്‍’ വരുന്നു..! റിലീസ് തീയതി പുറത്ത്…!

- Link: https://ml.b4blaze.com/film-news/john-luther-release-date-out
- Published: 2022-04-27T14:44:30+05:30
- Author: Rahul

മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ.. ഇതിനോടകം തന്നെ ഒരുപാട് ശക്തമായ
കഥാപാത്രങ്ങളുമായി നമുക്ക് മുന്നില്‍ എത്തിയ താരത്തിന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള
വിവരങ്ങളാണ് പുറത്ത് വരുന്നത്. അഭിജിത്ത് ജോസഫിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഈ ജയസൂര്യ
ചിത്രത്തിന് ജോണ്‍ ലൂതര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ്
തീയതിയാണ് നടന്‍ ജയസൂര്യയടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jayasurya-300x265.
jpg?resize=1152%2C1018&ssl=1)

മെയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഒരു തീയറ്റര്‍ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക്
എത്തുന്നത്. റോബി വര്‍ഗീസ് രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയ്ക്ക്
പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്, ആത്മീയ, ദൃശ്യ രഘുനാഥ്,
ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റ് പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/john-luther-3-283x300.
jpg?resize=1150%2C1219&ssl=1)

കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്‌സ് പ്രഭു. സംഗീതം
ഷാന്‍ റഹ്‌മാന്‍. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്യുന്നത്. അതേസമയം,
വെള്ളം, സണ്ണി എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച്ച വെച്ച നടന്‍ ജയസൂര്യ വീണ്ടും
പുതിയ സിനിമയുമായി എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/john-luther-1-240x300.
jpg?resize=1155%2C1444&ssl=1)

എന്തായാലും മെയ് മാസത്തില്‍ ഒരുപാട് സിനിമകളാണ് മലയാളി സിനിമാ ആസ്വാദകരെ കാത്തിരിക്കുന്നത്.
അതില്‍ ജയസൂര്യ പോലീസ് വേഷത്തില്‍ എത്തുന്ന ജോണ്‍ ലൂതറിനായും ആരാധകര്‍ കാത്തിരിക്കുകയാണ്.
