# കല്യാണിയെ വീട്ടിൽകൊണ്ടുപോയി വളർത്താൻ തോന്നിയിട്ടുണ്ട്! എന്റെ രണ്ടുപെൺമക്കളിൽ ഒരാൾ ആയിട്ട്, ജോണി ആന്റണി

- Link: https://ml.b4blaze.com/film-news/johny-antony-about-kalyani-priyadharshan-2
- Published: 2023-11-27T10:13:28+05:30
- Author: Suji

സംവിധായകനും, നടനുമായ ജോണി ആന്റണി ഇപ്പോൾ നടി കല്യാണി പ്രിയദര്ശനെ കുറിച്ച് പറഞ്ഞ വാക്കുകളാണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കുട്ടിയാണ് കല്യാണി,
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്  എന്റെ വീട്ടിൽ കൊണ്ടുപോയി വളർത്താൻ, എനിക്ക് രണ്ടു
പെൺകുട്ടികളാണ്. അതിലൊരാൾ ആയി  വീട്ടിൽ വളര്ത്തണമെന്ന്, അതുപോലെയാണ് അവളുടെ പെരുമാറ്റം.
ലൊക്കേഷനിൽ അവളുടെ പെരുമാറ്റം എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിച്ചിട്ടുണ്ട് ജോണി ആന്റണി
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/johny1.jpg?resize
=535%2C539&ssl=1)

കല്യാണിയെ പോലെ തന്നെയാണ് തനിക്ക് പ്രണവിനെയും വളരെ ഇഷ്ട്ടമാണ്, തനിക്ക് സമീപം പ്രണവ്
ഉണ്ടെങ്കിൽ നല്ലൊരു പോസറ്റീവ് എനർജി ആയാണ് തോന്നിയിട്ടുള്ളത്. പ്രണവ് ഒരുപാട് യാത്ര
ചെയ്യുന്നത് കൊണ്ട് അടുത്ത് നിൽകുമ്പോൾ ഒരു മുനികുമാരനെ പോലെയാണ് ഫീൽ ചെയ്യുന്നത് ജോണി
ആന്റണി പറയുന്നു. കല്യാണിയുടെ പുതിയ ചിത്രം മൈക്കിൽ ഫാത്തിമ  ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്,
അതുപോലെ ജോണി ആന്റണി യുടെ പുതിയ ചിത്രം മഹാറാണി ഇപ്പോൾ തീയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/kalayani1.jpg?resize
=695%2C445&ssl=1)

ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണി  നവംബർ 24 നെ ആണ് തീയറ്ററുകളിൽ റിലീസ് ആയത്,
ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് നടൻ ജോണി ആന്റണി ചെയ്യ്തിരിക്കുന്നത്, ഷൈൻ ടോം
ചാക്കോ, ബാലു വര്ഗീസ്, റോഷൻ മാത്യു, നിഷ സാരംഗി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/maharani1.jpg?resize
=1111%2C574&ssl=1)

 
