# മമ്മൂക്കയുടെ  കൂടെ അഭിനയിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു! അതിന്റെ കാരണത്തെ കുറിച്ച്, ജോജി ജോൺ 

- Link: https://ml.b4blaze.com/film-news/joji-john-about-mammootty-kathal-movie
- Published: 2023-12-01T10:13:10+05:30
- Author: Suji

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയുടെ ‘കാതൽ ദി
കോർ’, ഇപ്പോൾ ചിത്രത്തിൽ ജ്യോതികയുടെ സഹോദരനായി അഭിനയിച്ച ജോജി ജോൺ അതിലെ തന്റെ അഭിനയ
അനുഭവത്തെ കുറിച്ച് പങ്കുവെക്കുകയാണ്.  തന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ് ജ്യോതിക
മാഡത്തിന്റെയും, മമ്മൂക്കയോടൊപ്പമുള്ള തന്റെ അഭിനയം, ഞാൻ അഭിനയിച്ച ‘ജോജി’ സിനിമ  ജ്യോതിക
മാഡം  കണ്ടിരുന്നു, ആ കാര്യം മാഡം  എന്നോട് പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/joji1.jpg?resize
=1156%2C617&ssl=1)

കാതലിലെ തന്റെ അഭിനയത്തിന് ശേഷം ജ്യോതിക മാഡം തന്നെ അഭിനന്ദിച്ചു ജോജി പറയുന്നു, എനിക്ക്
ജ്യോതിക മാഡത്തിന്റെ സഹോദരനായി അഭിനയിക്കുമ്പോൾ വലിയ ടെൻഷൻ ഒന്നുമുണ്ടായിരുന്നില്ല,
പള്ളിലച്ചനേയും,ഇടവകക്കാരെയും കൂട്ടി മാത്യുവിന്റെ വീട്ടിൽ വരുന്ന സീനാണ് ആദ്യം എടുത്തത്,
ആ അഭിനയത്തിന് ശേഷമാണ് ജ്യോതിക മാഡം എന്നെ അഭിനന്ദിച്ചത്, വളരെ സിംപിൾ ആണ് ജ്യോതിക 
മാഡം, അതുകൊണ്ട് ഒരു ടെൻഷനു൦ ഉണ്ടായില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/kathal2.jpg?resize
=1200%2C800&ssl=1)

എന്നാൽ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് നല്ല ടെൻഷനായിരുന്നു, ആ ചിത്രത്തിൽ
മമ്മൂക്കയുടെ കൂടെയുള്ള സീൻ മാത്രമായിരുന്നു ഞാൻ ടെൻഷൻ അടിച്ച അഭിനയിച്ചത് അതിനൊരു 
കാരണം ചെറുപ്പം മുതൽ താൻ ആരാധിക്കുന്ന ഒരു നടനാണ് മമ്മൂക്ക. കൂടാതെ  എനിക്ക് അദ്ദേഹത്തോട്
നല്ല ബഹുമാനവുമാണ്, അതുകൊണ്ടു തന്നെ നല്ല പേടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ കൂടെയുള്ള
അഭിനയം , എന്നാൽ അദ്ദേഹം നല്ല സപ്പോർട്ട് ആണ് നമ്മൾക്ക് തരുന്നത് അതെനിക്ക് നന്നായി
മനസിലായി    ജോജി ജോൺ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/mammootty1.jpg?resize
=1000%2C621&ssl=1)

 
