# ‘സമൂഹമാധ്യമങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ്, ചിലപ്പോള്‍ തിരിച്ചുവന്നേക്കാം’ ജോജു ജോര്‍ജ്

- Link: https://ml.b4blaze.com/film-news/joju-george-about-laljose-and-social-media
- Published: 2022-07-19T18:50:06+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ജോജു ജോര്‍ജ്. താനിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍
നിന്നൊക്കെ മാറി നില്‍ക്കുകയാണെന്നാണ് താരം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍
പറയുന്നത്. എന്റേതല്ലാത്ത കാരണങ്ങളാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നൊക്കെ മാറി നില്‍ക്കുകയാണ്
ഇപ്പോള്‍. ചിലപ്പോള്‍ തിരിച്ചുവന്നേക്കാം. അതുവരെ, എന്റെ സിനിമയിലൂടെ ഞാന്‍ നിങ്ങളോട്
സംസാരിക്കും സംവദിക്കും. ഗുരുക്കന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അവരോടെന്നും
തീര്‍ത്താല്‍ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. അത് നിങ്ങളുമായും പങ്കുവയ്ക്കണം എന്ന്
ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു മീഡിയത്തിലൂടെ ഞാന്‍ എത്തിയത്. നിങ്ങളറിയാനും
നിങ്ങളോട് പറയാനും ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ വീണ്ടും 
വരുമെന്നും താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/JojuGeorge_Facebook_30052021_1200.
jpg?resize=1200%2C800&ssl=1)

അതേസമയം ആദ്യമായി തന്നെ പ്രശംസിച്ച സംവിധായകന്‍ ലാല്‍ ജോസ് സാറാണെന്നും താരം വെളിപ്പെടുത്തി.‘
നീ അഭിനയിക്കുന്ന രീതി സ്വാഭാവികമാെണന്നും അഭിനയം നല്ലതാണെന്നും’ പട്ടാളം സിനിമയുടെ
സെറ്റില്‍ വച്ച് എല്ലാവരുടെയും മുമ്പില്‍ വച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അത് വലിയൊരു
സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. കാരണം അന്ന് ഇവരില്‍ നിന്നൊക്കെ ഈയൊരു പിന്തുണ കിട്ടിയില്ലായിരുന്നെങ്കില്‍,
നമ്മളൊക്കെ ചിലപ്പോള്‍ വഴിമാറിപ്പോയേനെ. സിനിമ നമുക്കും സ്വപ്നം കാണാം… അത് നമ്മുടേതും
കൂടിയാണ് എന്നു ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/joju-jorje-3.jpg?
resize=1200%2C628&ssl=1)

എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ വരെ എത്തിയതെന്ന് വിശ്വസിക്കുന്ന
ആളാണ് ഞാന്‍. ആ ഗുരുക്കന്മാരില്‍ പ്രധാനപ്പെട്ട ആളാണ് ലാല്‍ ജോസ് സര്‍. എന്റെ ജീവിതത്തിന്റെ
ഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കാം. ഞാനെന്ന നടന്റെ കരിയറിലെ വലിയ അടിത്തറയാണ് ലാല്‍
ജോസ് എന്ന സംവിധായകന്‍. അദ്ദേഹത്തോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും താരം
വെളിപ്പെടുത്തി.
