# ജോജുവിന്റെ  പുതിയ ചിത്രം ‘പുലിമട’ഉടൻ വരുന്നു ചിത്രത്തിലെ നായിക ആയി ഈ തെന്നിന്ത്യൻ താരവും  

- Link: https://ml.b4blaze.com/film-news/joju-geroge-in-new-movie-pulimada
- Published: 2023-07-03T12:18:40+05:30
- Author: B4blaze News Desk

ശക്തമായ കഥപാത്രങ്ങൾ ചെയ്യുന്ന ഒരു മലയാള നടൻ ആണ് ജോജു ജോർജ്, ഇപ്പോൾ താരം അഭിനയിക്കുന്ന
പുതിയ ചിത്രം പുലിമട ഇപ്പോൾ തീയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്, ഈ ചിത്രത്തിൽ ജോജുവിനൊപ്പം
നായിക ആയി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർഹീറോയിൻ  ഐശ്വര്യ രാജേഷ് ആണ്, അനേക ചിത്രങ്ങൾക്ക്
ദൃശ്യ ചാരുത നൽകിയ ക്യാമറ മാൻ വേണു ആണ് ഈ ചിത്രത്തിന്റെയും ക്യാമറ ചലിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/aishwarya1.jpg?resize
=696%2C433&ssl=1)

ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും ഒരുക്കിയിരിക്കുന്നത് എ കെ
സാജൻ ആണ്, ഒപ്പം ക്യമറമാൻ  വേണുംവും, പ്രേക്ഷകർക്ക് ഒരുപാടു നല്ല ചിത്രങ്ങൾ സമ്മാനിച്ച
ഒരു സംവിധായകൻ ആണ് എ കെ സാജൻ, അതുപോലെ അനേകം ചിത്രങ്ങളിൽ ദൃശ്യ വിസ്മയം തീർത്ത ഒരു 
ക്യമറാമാൻ ആണ് വേണു, ഇരുവരും ചേർന്നൊരുക്കിയ ഈ ചിത്രം ഒരു സൂപ്പർഹിറ്റ് ആകുമെന്നാണ്
ആരാധകരുടയും പ്രതീഷ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/pulimada1.jpg?resize
=696%2C355&ssl=1)

ചിത്രത്തിൽ ജോജുവിനെയും ഐശ്വര്യ രാജേഷിനെയും   കൂടാതെ ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി,
ജിയോ ബേബി, ലിജോ മോൾ, സോനാ നായർ, ബാലചന്ദ്ര മേനോൻ, കൃഷ്ണപ്രഭ, ജോണി ആന്റണി തുടങ്ങിയ
താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു, ചിത്രം ഇപ്പോൾ റിലീസിനായി ഉടൻ എത്തുകയാണ്, തീയതി
ഉടൻ പ്രഖ്യാപിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/pulimada2.jpg?resize
=696%2C384&ssl=1)
