# ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

- Link: https://ml.b4blaze.com/film-news/jolly-chirayath-about-sound-issue
- Published: 2024-06-21T20:39:40+05:30
- Author: Anu

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി
കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി ചിറയത്ത്. ഇപ്പോഴിതാ താന്റെ
ആരോഗ്യ പ്രശ്‌നം ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജോളി. താന്‍ ശബ്ദം നഷ്ടപ്പെടുന്ന
അവസ്ഥയിലൂടെ കടന്നു പോകുകയാണെന്ന് താരം പറയുന്നു.

തന്റെ വോക്കല്‍ കോഡിന് വീക്കം സംഭവിച്ചതിനാല്‍ ശബ്ദ വിശ്രമം ആവശ്യമാണെന്ന് താരം പറയുന്നു.
സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് ജോളി തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. 23 വര്‍ഷത്തിന്
മുമ്പുണ്ടായ രോഗം തന്നെ വീണ്ടും പിടികൂടിയിരിക്കുകയാണെന്ന് താരം പറയുന്നു.
  പ്രിയ 
കൂട്ടുകാരെ.. 23 വര്‍ഷം മുമ്പ് വന്ന് ‘ആ’ എന്ന് ഉച്ചരിക്കാന്‍ ആവാത്ത വിധം ശബ്ദം അടഞ്ഞ്
പോവുകയും കുറച്ച് കാലത്തെ ട്രീറ്റ്‌മെന്റിന് ശേഷം മാറിയ വോക്കല്‍കോഡ് ഇഷ്യൂസ് ഈയടുത്ത്
കുറച്ച് കാലമായി ബുദ്ധിമുട്ടിക്കുന്നു. വോക്കല്‍ കോഡില്‍ നോഡ്യൂള്‍ സ്‌ഫോം ചെയ്യുന്നു.
ശ്രമപ്പെട്ട് സംസാരിച്ച് സംസാരിച്ച് അവിടെ മുറിവ് ഉണ്ടാകുന്നതാണ് വേദനക്കും സംസാരശേഷി
നഷ്ടപ്പെടുന്നതിനും കാരണമെന്ന് ജോളി പോസ്റ്റില്‍ പറയുന്നു.  മരുന്നിനേക്കാള്‍ ശബ്ദത്തിന്
വിശ്രമം എന്നതാണ് ഒരേയൊരു റെമഡി. ആരെങ്കിലും വിളിച്ചാല്‍ കോള്‍ അറ്റ്ന്റ് ചെയ്യാന്‍
പറ്റാത്തതിനാല്‍ ഫോണ്‍ ഓഫ് മോഡില്‍ ആണ്. വീട്ടില്‍ വൈഫൈ കണക്റ്റഡ് ആയതിനാല്‍ സുഹൃത്തുക്കള്‍ക്ക്
എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് മെസ്സന്‍ജര്‍ / വാട്ട്‌സ്പ്പ് വഴി ബന്ധപ്പെടാം. സ്‌നേഹം
എന്നാണ് താരം പങ്കുവച്ചത്.
