# ഞാന്‍ ഒരു സുരേഷ് ഗോപി ആരാധകന്‍ അല്ലായിരുന്നു പക്ഷേ..! – ജോളി ജോസഫ്

- Link: https://ml.b4blaze.com/film-news/joly-joseph-social-media-note-about-suresh-gopi
- Published: 2022-06-03T13:17:12+05:30
- Author: Rahul

ഒരു നടന്‍ എന്നതിലുപരി സഹജീവിളോട് സ്‌നേഹവും അനുകമ്പയും സഹായ മനോഭാവവും ഉള്ള മനുഷ്യനാണ്
സുരേഷ് ഗോപി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകന്‍ അല്ലാതിരിന്നിട്ടും സുരേഷ് ഗോപിയോട്
അടുത്തപ്പോള്‍ ആരാധിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞ് നിര്‍മ്മാതാവ് ജോളി ജോസഫ് പങ്കുവെച്ച
കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/285640720_5299287240129233_6141117170607494642_n.
jpg?resize=701%2C540&ssl=1)

സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല വേദികളിലും വെച്ച് നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും
അടുത്തിടപഴകാനുള്ള അവസരം കിട്ടിയിട്ടില്ലെന്നും അതിന് താന്‍ ശ്രമിച്ചിട്ടില്ലെന്നതാണ്
വാസ്തവം എന്ന് കുറിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിക്കുന്നത്. മമ്മുക്കയുടെയും ലാലേട്ടന്റെയും
ഒപ്പം നില്‍ക്കുന്ന നടനായിരുന്നിട്ട് കൂടി തനിക്ക് ഒരു നടനെന്ന രീതിയില്‍ പോലും എന്തുകൊണ്ടോ
സുരേഷ് ഗോപിയോട് ഒരു ആരാധനയും ഇല്ലെന്നായിരുന്നു അദ്ദേഹം കുറിയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/joly-1.jpg?resize
=502%2C540&ssl=1)

ഇപ്പോഴിതാ ഒരു പൊതു പരിപാടിയ്ക്ക് പോയപ്പോള്‍ സുരേഷ് ഗോപി ഉച്ചയൂണിന് ക്ഷണിച്ചു. അവിടെ
ചെന്നപ്പോള്‍ അദ്ദേഹത്തിലെ ഗുരുവിനേയും അച്ഛനേയും അമ്മാവനേയും ചേട്ടനേയും സഹോദരനേയും
സ്‌നേഹിതനേയും രാഷ്ട്രീയക്കാരനേയും സഹപ്രവര്‍ത്തകനേയും നടനേയും അതിലുപരി സുരേഷ് ഗോപിയിലെ
പച്ച മനുഷ്യനേയും നേരിലും ഫോണില്‍ കൂടിയും അദ്ദേഹം നടത്തിയ വേഷപ്പകര്‍ച്ചകളില്‍ കൂടിയും
നേരിട്ട് അറിയാന്‍ സാധിച്ചു എന്നാണ് ജോളി കുറിപ്പില്‍ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/joly-3.jpg?resize
=527%2C557&ssl=1)

കാപട്യം നിറഞ്ഞ ഈ ലോകത്തില്‍, വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന
മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു എന്നും
ജോളി പറയുന്നു. ഞാനിറങ്ങുമ്പോള്‍ എന്റെ കയ്യില്‍ ഒരു രൂപ ‘ കൈനീട്ടം ‘ തന്നിട്ടനുഗ്രഹിച്ചപ്പോള്‍
ചെറുപ്പത്തില്‍ റേഷനരി വാങ്ങിക്കാന്‍ ഒരു രൂപ തേടി ഞാന്‍ അലഞ്ഞതും അതിനുവേണ്ടി കഷ്ടപെട്ടതും
ഓര്‍മവന്നുവെന്നും കണ്ണുനിറഞ്ഞുപോയെന്നും …!

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/sureshgopi.jpg?resize
=960%2C720&ssl=1)

സുരേഷേട്ടാ , സത്യമായും നിങ്ങളിലെ പച്ച മനുഷ്യനെ ഞാന്‍ ആരാധിക്കാന്‍ തുടങ്ങിയെന്ന് 
പറയാന്‍ പെരുത്തഭിമാനം എന്നും കുറിച്ചുകൊണ്ടാണ് അദ്ദേഹം സുരേഷ് ഗോപിയെ കുറിച്ചുള്ള 
ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.
