# അദ്ദേഹം എന്നോട് ദേക്ഷ്യപ്പെട്ട് സംസാരിക്കുകയും ഫോൺ കട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്

- Link: https://ml.b4blaze.com/film-news/jomol-suresh-gopi-news
- Published: 2023-04-12T11:48:39+05:30
- Author: Rahul

ജോമോളെ അറിയാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട്
നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്.
ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ്
ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം
ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ
ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ
വേഷം ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/jomol.jpg?resize
=696%2C392&ssl=1)

ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം
കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ ജോമോൾ പ്രണയിച്ച് വിവാഹം 
കഴിച്ചതിന് പിന്നാലെ പല തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ജോമോളുടെ പ്രണയത്തിന്
കൂട്ടുനിന്നത് സുരേഷ് ഗോപി ആണെന്നും താരത്തിനെ ഒളിച്ചോടാൻ സഹായിച്ചത് സുരേഷ് ഗോപി ആണെന്നൊക്കെ
തരത്തിൽ ഉള്ള വാർത്തകൾ ആണ് പ്രചരിച്ചത്. എന്നാൽ ഈ വാർത്തകളുടെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന്
തുറന്ന് പറയുകയാണ് താരം ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/jomol-1.jpg?resize
=696%2C634&ssl=1)

ജോമോളുടെ വാക്കുകൾ ഇങ്ങനെ, സുരേഷേട്ടനും കുടുംബവുമായി വളരെ നല്ല ബന്ധമാണ് എനിക്കുള്ളത്.
അദ്ദേഹം എന്നോട് ദേക്ഷ്യപെട്ടു സംസാരിക്കുകയും പിണങ്ങി ഞാൻ സുരേഷേട്ടനെ വിളിക്കാതിരിക്കുകയും
ഒക്കെ ചെയ്യാറുണ്ട്. എനിക്കും പിണക്കമാണെന്ന് അറിയിക്കാൻ വേണ്ടി. അദ്ദേഹം ഒരു സിനിമ
നടൻ ആണെന്നോ രാഷ്ട്രീയക്കാരൻ ആണെന്നോ ഒന്നും എനിക്ക് തോന്നാറില്ല എന്നും എന്റെ മൂത്ത
സഹോദരന്റെ സ്ഥാനമാണ് സുരേഷേട്ടന് ഉള്ളതെന്നും ജോമോൾ പറയുന്നു. കൂടാതെ എന്റെ വിവാഹം 
നടത്താൻ അദ്ദേഹം സഹായിച്ചു എന്നൊക്കെ വെറുതെ പറയുന്നത് ആണെന്നും അദ്ദേഹത്തിന് ഈ കാര്യങ്ങൾ
ഒന്നും അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം അത് എന്റെ വീട്ടിൽ പറഞ്ഞേനെ
എന്നും സുരേഷേട്ടൻ അങ്ങനെ ഒരു മനുഷ്യൻ ആന്നെന്നുമാണ്‌ ജോമോൾ പറഞ്ഞത്.
