# ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് വീണ്ടുമൊന്നിക്കുന്നു, കൂടെ കല്യാണി പ്രിയദർശനും!!

- Link: https://ml.b4blaze.com/film-news/joshis-porinchu-mariam-jose-is-back-with-kalyani-priyadarshan
- Published: 2023-04-13T10:25:38+05:30
- Author: Ajay

പൊറിഞ്ചു മറിയം ജോസ് ടീമിനൊപ്പം പുതിയ ചിത്രം ഒരുക്കാൻ സംവിധായകൻ ജോഷി. മുൻ പൊറിഞ്ചു
മറിയം ജോസിലേതിന് സമാനമായി ജോജു ജോർജും ചെമ്പൻ വിനോദ് ജോസും നൈല ഉഷയും ചിത്രത്തിന്റെ
ഭാഗമാകും. ഇവരെ കൂടാതെ ചിത്രത്തിൽ കല്യാണി പ്രിയദർശനും സർപ്രൈസ് താരമായി എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/joshi-3.jpg?resize
=1280%2C720&ssl=1)

ജോഷി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി 2019ൽ സംവിധാനം ചെയ്ത ചിത്രമാണ്. ‘പൊറിഞ്ചു
മറിയം ജോസ്’. സൂപ്പർ താര ഫോർമുലയ്ക്ക് പകരം ജനപ്രിയ താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം
ബോക്‌സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു.. തൃശൂർ പശ്ചാത്തലമാക്കിയായിരുന്നു പൊറിഞ്ചു
മറിയം ജോസിന്റെ കഥ. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഏപ്രിൽ 14ന് നടക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/joshi-4.jpg?resize
=1280%2C720&ssl=1)

രാജേഷ് വർമ്മ ആണ് ജോഷി ജോജു ജോർജ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഐൻസ്റ്റിൻ സാക്ക്
പോൾ ആണ് നിർമ്മാണം. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്
ആണ് വിതരണം നിർവഹിക്കുക. ഏപ്രിൽ 26 ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സിനിമ ആഗസ്റ്റ്
ആദ്യം റിലീസ് ചെയ്യാനാണ് തീരുമാനം., ശ്യാം ശശിധരൻ എഡിറ്റിംഗും , ജോക്ക്‌സ് ബിജോയ് സംഗീതവും,
ദീലിപ് നാഥ് കലാസംവിധാനവുംരാജശേഖർ ആക്ഷൻ കോറിയോഗ്രാഫിയും നിർവഹിക്കും
