# കരിയറിന് വേണ്ടിയല്ല തങ്ങൾ മുംബൈയിലേക്ക് മാറിയത് ! വെളിപ്പെടുത്തലുമായി ജ്യോതിക 

- Link: https://ml.b4blaze.com/film-news/jothika-about-family-life
- Published: 2024-05-10T16:05:41+05:30
- Author: Suji

കുറച്ചു കാലങ്ങളായി ഭർത്താവും നടനുമായ  സൂര്യയുടെ കുടുംബവുമായി നടി ജ്യോതികയ്ക്ക് ചില
പ്രശ്‌നങ്ങളുണ്ടെന്നു വാർത്തകൾ എത്തിയിരുന്നു, ഇതേ തുടര്‍ന്ന് നടി കുട്ടികളുമൊത്ത് 
മുംബൈയിലേക്ക് താമസം മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുംബൈയിലേക്ക് മാറിയത് സത്യമാണ്
എന്നാല്‍ കരിയര്‍ ലക്ഷ്യമാക്കിയല്ല താന്‍ മുംബൈയിലേക്ക് മാറിയത് എന്ന് വ്യക്തമാക്കുകയാണ്
നടി ജ്യോതിക ഇപ്പോൾ, വര്‍ക്കുകള്‍ വരുന്നത് മുംബൈയില്‍ നിന്ന്ണ്. പക്ഷെ മുംബൈയിലേക്ക്
മാറുമ്പോഴുള്ള ലക്ഷ്യം അതായിരുന്നില്ല നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jo1-3.jpg?resize
=649%2C379&ssl=1)

ന്റെ കരിയറിന് ഒരു ഓര്‍ഡര്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ പാരന്റ്‌സിനും വയ്യാത്തതു
കൊണ്ടാണ് മുംബൈയിലേക്ക് താമസം മാറിയിരിക്കുന്നത്, ഹൈദരാബാദിലേക്ക് താന്‍ ഒരു ഇടവേളയ്ക്ക്
ശേഷമാണ് വരുന്നത്. കാരണം തങ്ങള്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ആയി. വര്‍ക്കുകള്‍ കൂടുതലും
വരുന്നത് അവിടെ നിന്നാണ്. എന്റെ കരിയറിന് ഒരു പാറ്റേണുമുണ്ടായിരുന്നില്ല. എവിടെ നിന്നാണോ
വര്‍ക്കുകള്‍ വരുന്നത് അവിടെ പോയി ചെയ്യുക എന്നതായിരുന്നു എന്റെ രീതി. തെലുഗു അടക്കമുള്ള
ഭാഷകളില്‍ നിന്ന് സിനിമകള്‍ വരുന്നുണ്ട്. ‘കഥ കേള്‍ക്കുന്നുണ്ട്. ചിലതൊക്കെ വളരെ നല്ലതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/j2.jpg?resize=1045%
2C586&ssl=1)

പക്ഷെ കുട്ടികള്‍ വീട്ടില്‍ ഉള്ളതുകൊണ്ട് തന്നെ എനിക്ക് ഓടി നടന്ന് എല്ലാം കൂടി ഒരുമിച്ച്
ചെയ്യാന്‍ ഇപ്പോൾ കഴിയില്ല. ഓരോന്ന് ഓരോന്നായി ഞാൻ പറ്റുന്നത് പോലെ ചെയ്യുന്നുണ്ട്.
പക്ഷെ കരിയര്‍ ലക്ഷ്യമാക്കിയല്ല മുംബൈയിലേക്ക് ഷിഫ്റ്റ് ആയത്. കൊവിഡിന് ശേഷം അച്ഛനും
അമ്മയും കുറച്ച് മോശം അവസ്ഥയിലാണ്. അതുകൊണ്ടാണ് ഷിഫ്റ്റ് ആയത്, ജ്യോതിക പറയുന്നു
