# ആ വലിയ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി..!! ചിത്രങ്ങളും പങ്കുവെച്ചു!

- Link: https://ml.b4blaze.com/film-news/jude-antony-facebook-postnew
- Published: 2022-01-28T13:10:51+05:30
- Author: Rahul

പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്ത സിനിമകള്‍ സമ്മാനിച്ച വ്യക്തിയാണ്
ജൂഡ് ആന്റണി. സംവിധായകനായും നടനായും മലയാള സിനിമയില്‍ തിളങ്ങിയ ഇദ്ദേഹം ഇപ്പോഴിതാ തന്റെ
വലിയൊരു ആഗ്രത്തെ കുറിച്ചാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലിന് ഒപ്പമുള്ള
ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ആ വലിയ ആഗ്രഹം തന്റെ ആരാധകരുമായി പങ്കുവെച്ചത്.
ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ ആക്ടര്‍ മോഹന്‍ലാല്‍ ആണെന്ന്
പറയുകയാണ് ജൂഡ് ആന്റണി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/272812580_10160186952390799_818080773388947976_n-
300x183.jpg?resize=984%2C600&ssl=1)

കൂടാതെ മോഹന്‍ലാല്‍ മികച്ച ഒരു മനുഷ്യനും നടനും സംവിധായകനും എല്ലാമാണെന്നും അദ്ദേഹം
പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്
ഇങ്ങനെ… ‘ബ്രോ ഡാഡിയുടെ കൂടെ… ഞാന്‍ എപ്പോഴും കൂടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍
ആക്ടര്‍. ഇത്രയും മികച്ച ഒരു മനുഷ്യന്‍, മികച്ച നടന്‍/സംവിധായകന്‍,’ എന്നാണ് അദ്ദേഹം
ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, ബ്രോഡാഡിയെ കുറിച്ച് ജൂഡ് പങ്കുവെച്ച അഭിപ്രായവും
പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Jude_Anthany_Joseph_09072021_1200-
300x200.jpg?resize=995%2C663&ssl=1)

ബ്രോ ഡാഡി മികച്ച ഒരു എന്റര്‍ടൈനറാണെന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.
രസകരമായ സിനിമ. ശരിക്കും ആസ്വദിച്ചു. ലാലേട്ടന്‍, രാജു, മീന ചേച്ചി, കനിഹ, ജഗദീഷേട്ടന്‍,
കല്യാണി, മല്ലികമ്മ, സൗബിന്‍, പ്രത്യേകിച്ച് ലാലു(ലാലു അലക്‌സ്)ചേട്ടന്‍ എന്നിവരുടെ
ഗംഭീര പ്രകടനം. പ്രിയ രാജു വിജയത്തിന് അഭിനന്ദനങ്ങള്‍,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍
എഴുതിയത്. ഇതിന് ശേഷമാണ് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രത്തെ കുറിച്ചും
ജൂഡ് ആന്റണി തുറന്ന് പറഞ്ഞത്.
