# എനിക്കാ വാക്കുകള്‍ അഭിനന്ദനമായിരുന്നു! എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു-ജൂഡ് ആന്റണി

- Link: https://ml.b4blaze.com/film-news/jude-antony-replay-mammootty-regret
- Published: 2022-12-14T20:49:33+05:30
- Author: Anu

നടന്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചതില്‍ തിരിച്ച് ഖേദം പ്രകടിപ്പിച്ച് സംവിധായകന്‍
ജൂഡ് ആന്റണി ജോസഫ്. കഴിഞ്ഞ ദിവസം 2018 എന്ന ജൂഡിന്റെ പുതിയ സിനിമയുടെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ്
മമ്മൂട്ടി ജൂഡിന്റെ മുടിയെ കുറിച്ചും പറഞ്ഞത്.

ജൂഡിന് തലയില്‍ മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ടെന്നാണ് ടീസര്‍ ലോഞ്ചിങ്ങിനിടെ മമ്മൂട്ടി
പറഞ്ഞത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പരാമര്‍ശം ബോഡി ഷെയ്മിങ്ങാണെന്ന് ചൂണ്ടിക്കാട്ടി
സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മമ്മൂട്ടി ഖേദം പ്രകടിപ്പച്ച്
എത്തിയത്.
 ⌊Mammootty⌉ ‘ജൂഡ് ആന്റണി’യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച
വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം
ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു
തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി’- എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ 
കുറിച്ചത്.

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ജൂഡ് ആന്റണി തന്നെ പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്
ഇപ്പോള്‍. ‘എനിക്കാ വാക്കുകള്‍ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ
തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു’
എന്നാണ് ജൂഡ് കമന്റ് ചെയ്തത്.
  മമ്മൂട്ടി ബോഡി ഷെയ്മിങ് നടത്തിയെന്ന് സോഷ്യല്‍ മീഡിയ
ആരോപിച്ചപ്പോള്‍ ജൂഡ് ആന്റണി തന്നെ പ്രതികരിച്ചിരുന്നു. തനിക്കോ തന്റെ കുടുംബത്തിനോ
ഇല്ലാത്ത വിഷമം ഉള്ളവര്‍ മമ്മൂട്ടിയെ ചൊറിയാന്‍ നില്‍ക്കാതെ തന്റെ മുടി കൊഴിയാന്‍ കാരണക്കാരായ
വിവിധ ഷാംപൂ കമ്പനികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തണമെന്നാണ് ജൂഡ് പറഞ്ഞിരുന്നത്.
