# അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്ന് നടി ജൂഹി തിരിച്ചു വരുന്നു…

- Link: https://ml.b4blaze.com/film-news/juhi-back-to-set
- Published: 2021-11-26T20:55:35+05:30
- Author: Rahul

കേരളക്കരയാകെ ഏറ്റെടുത്ത പരമ്പരയായിരുന്നു ഉപ്പും മുളകും. ഒരുപാട് വെച്ചുകെട്ടുകളില്ലാതെ
എല്ലാവരുടെയും കുടുംബം പോലെ തോന്നിപ്പിക്കുന്ന സംവിധാനവും കഥാപാത്രങ്ങളുടെ കെമിസ്ട്രിയും
തന്നെയാണ് ഉപ്പും മുളകിനും ജനപ്രീതി നേടിക്കൊടുത്തത്. പരമ്പരയില്‍ പാറുക്കുട്ടിയുടെ
വരവോടെ സീരിയലിന് പ്രേക്ഷക പ്രീതി വര്‍ദ്ധിച്ചു. എന്നാല്‍ പിന്നീട് കഥാപാത്രങ്ങളുടെ
കൊഴിഞ്ഞുപോക്ക് പരമ്പരയെ സാരമായി ബാധിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/EsWYnLXU0AI1CrL-
240x300.jpg?resize=886%2C1108&ssl=1)

ഇപ്പോഴിതാ ഉപ്പും മുളകും ‘എരിവും പുളിയും’ എന്ന പേരില്‍ തിരിച്ചെത്തുകയാണ്, കൂടെ പ്രേക്ഷകരുടെ
സ്വന്തം ലച്ചു എന്ന ജൂഹി രുസ്‌തോഗി അമ്മയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും തിരികെ
കയറുകയാണ് നടി ജൂഹി രുസ്തഗി. വേദനയില്‍ നിന്നും ജൂഹി അതിജീവിച്ച് വരികയാണ് എന്നാണ് 
നടി നിഷ സാരംഗ് പറയുന്നത്. ജൂഹിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ നിഷ പങ്കുവച്ചപ്പോള്‍ നിരവധി
കമന്റുകളാണ് വന്നത്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരുകയാണ്. എല്ലാവരുടെയും
കൂടെയാകുമ്പോള്‍ മനസ്സിന് ആശ്വാസം കിട്ടുമല്ലോ. അമ്മയെക്കുറിച്ച് എപ്പോഴും പറയുമെങ്കിലും
വന്നതിനെക്കാള്‍ ഒരുപാട് മാറിയിട്ടുണ്ട് എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍
നിഷ പറയുന്നത്. കൂടാതെ എല്ലാവരും ചേര്‍ന്ന് എത്താന്‍ പോകുന്ന പരമ്പരയെ കുറിച്ചും താരം
വ്യക്തമാക്കി. പുതിയ പരമ്പരയിലും അച്ഛനും അമ്മയും മക്കളുമൊക്കെ തന്നെയാണ് തങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/juhi-rustagi-1-300x156.
jpg?resize=818%2C425&ssl=1)

മറ്റൊരു രീതിയിലാകും അവതരണം. ഉപ്പും മുളകും നിര്‍ത്തിയിട്ട് പതിനൊന്ന് മാസമായി. ഒരു
ഇടവേളയ്ക്ക് ശേഷം കാണുകയാണെങ്കിലും എല്ലാവരും പഴയപോലെ തന്നെയാണ്. സ്നേഹം കൂടിയിട്ടേയുള്ളൂ.
കുറഞ്ഞിട്ടില്ല. കുട്ടികള്‍ക്കെല്ലാം താന്‍ അമ്മയെ പോലെയാണ്. അവരെ കാണാതിരുന്നതിന്റെ
വിഷമം ഇപ്പോഴാണ് തീര്‍ന്നത് എന്നും നിഷ പറയുന്നു.

 
