# ലച്ചു വീണ്ടും കാമറക്ക് മുന്നില്‍, ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു

- Link: https://ml.b4blaze.com/film-news/juhi-rustagi-again-in-uppum-mulakum
- Published: 2021-10-13T18:07:22+05:30
- Author: Rahul

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ താരമാണ് ജൂഹി 
റുസ്തഗി. ലച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി സീരിയലില്‍ അവതരിപ്പിച്ചത്. എല്ലാവര്‍ക്കും
ഒരുപോലെ ഇഷ്ടമുള്ളയാളാണ് ലച്ചു. കഴിഞ്ഞിടെ ജൂഹിയുടെ അമ്മ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്
വലിയ വാര്‍ത്തയായിരുന്നു.
 അപ്പോഴും താരത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഉപ്പും മുളകും
അണിയറ പ്രവര്‍ത്തകരും ആരാധകരും ഉണ്ടായിരുന്നു എന്നതാണ് സത്യം. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍
വൈറലാകുന്നത് ഉപ്പും മുളകും താരങ്ങള്‍ ഒന്നിച്ചുള്ള ഒരു വീഡിയോയാണ്. വീഡിയോയില്‍ ബാലു
പാന്റും ഷര്‍ട്ടും ധരിച്ചും നീലു മദാമ്മയുടെ വേഷത്തിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/uppum-mulakum.jpg?
resize=960%2C540&ssl=1)

കേശുവും ലച്ചുവും മുടിയനും പാറുക്കുട്ടിയും ശിവാനിയും ഒക്കെ വീഡിയോയില്‍ എത്തിയിട്ടുണ്ട്.
തങ്ങളുടെ പ്രിയ പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യുവാന്‍ തുടങ്ങുന്നുവോ എന്ന ആകാംഷയിലാണ്
ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/juhi-mother.jpg?
resize=960%2C540&ssl=1)

അപ്പോഴും തങ്ങളുടെ പ്രിയ ലച്ചു പഴയ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരുന്നു എന്ന 
സന്തോഷം പങ്കു വെക്കുന്ന ഒരു കൂട്ടം ആരാധകരും ഉണ്ട്.

 
