# മൈത്രി മൂവി മേക്കേഴ്‌സിന്റെ നിർമാണത്തിൽ ജൂനിയർ എൻ ടി ആർ, പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു 

- Link: https://ml.b4blaze.com/film-news/junior-ntr-and-prashant-neel-have-started-their-new-film
- Published: 2024-08-10T12:37:13+05:30
- Author: Suji

തെലുങ്കു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ
ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു. കെജിഎഫ് സീരീസ്,
സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിന്
താൽക്കാലികമായി നൽകിയിരിക്കുന്ന പേര് ‘എൻ. ടി. ആർ. നീൽ’ എന്നാണ്. തെലുങ്കിലെ വമ്പൻ 
നിർമ്മാണ ബാനറുകളായ മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/n1.jpeg?resize=1280%
2C801&ssl=1)

മൈത്രി മൂവി മേക്കേഴ്സ്, എൻ. ടി. ആർ ആർ ആർട്സ് എന്നിവയുടെ ബാനറിൽ കല്യാൺ റാം നന്ദമൂരി,
നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന
ഈ ചിത്രം, സംക്രാന്തി സമയത്ത് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ 2026
ജനുവരി 9 നാണ് ആഗോള റിലീസായി എത്തുന്നത് ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/j1.jpeg?resize=1280%
2C801&ssl=1)

സംവിധായകൻ പ്രശാന്ത് നീലും നായകനായ  ജൂനിയർ എൻ ടി ആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ്
ഈ പൂജ ചടങ്ങിൽ പങ്കെടുത്തത്. പ്രശാന്ത് നീൽ, ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന
ഈ ചിത്രം, കെ ജി എഫ് സീരിസിനോട് കിടപിടിക്കുന്ന വലിപ്പത്തിലും നിലവാരത്തിലും ഒരുക്കാനുള്ള
തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. രചന, പ്രശാന്ത് നീൽ- ഛായാഗ്രഹണം, ഭുവൻ ഗൗഡ സംഗീതം,
രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ, ചലപതി. പിആർഒ- ശബരി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/p1-1.jpeg?resize
=1052%2C897&ssl=1)

 
