# മീനാക്ഷി നായികയാകുന്ന ‘ജൂനിയേഴ്‌സ് ജേണി’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി

- Link: https://ml.b4blaze.com/film-news/juniors-journey-first-look-poster-released
- Published: 2023-01-31T18:16:33+05:30
- Author: Gargi

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടി മീനാക്ഷി ആദ്യമായി 
നായികയാകുന്ന ചിത്രമാണ് ‘ജൂനിയേഴ്‌സ് ജേണി. വ്യത്യസ്ത കുറ്റാന്വേഷണ ചിത്രമായ ജൂനിയേഴ്സ്
ജേണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ സുരേഷ് ഗോപി റിലീസ് ചെയ്തു. ജെറ്റ് മീഡിയ
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍സന്‍ 
ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ശരത് ഗോപാല്‍ നായകനായെത്തുന്ന ‘ജൂനിയേഴ്‌സ്
ജേണി’ യുടെ ചിത്രീകരണം പൂത്തോട്ട, പെരുമ്പളം പ്രദേശങ്ങളിലായി പൂര്‍ത്തിയാവുന്നു. പ്രേക്ഷകരെ
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ ചിത്രമാണ് ജൂനിയേഴ്‌സ്
ജേണി. തീര്‍ത്തും സാമൂഹ്യപ്രസക്തിയുള്ള വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/juniors-journey.
jpg?resize=1500%2C1000&ssl=1)

മീനാക്ഷി, ശരത് ഗോപാല്‍, വിജയരാഘവന്‍, സുധീര്‍ കരമന, അരുണ്‍, സന്തോഷ് കീഴാറ്റൂര്‍, 
സുനില്‍ അരവിന്ദ്, സൗമ്യ ഭാഗ്യം, ജയകൃഷ്ണന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, നീനാ
കുറുപ്പ്, ജീജാ സുരേന്ദ്രന്‍, ജോമോന്‍ ജോഷി, ശാന്തകുമാരി, വിജയന്‍ കാരന്തൂര്‍, രശ്മി
സജയന്‍, കോബ്രാ രാജേഷ്, കണ്ണന്‍ പട്ടാമ്പി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

ജെറ്റ് മീഡിയ പ്രൊഡക്ഷന്‍ ഹൗസിനു വേണ്ടി സുനില്‍ അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രം
ആന്‍സന്‍ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍–
സലോമി ജോണി പുലിതൂക്കില്‍,കോ പ്രൊഡ്യൂസര്‍ -വല്‍സലകുമാരി ചാരുമ്മൂട്, ഡി.ഒ.പി – ഷിനോബ്
ടി.ചാക്കോ, എ ഡിറ്റിംഗ് – ജോണ്‍കുട്ടി, സംഗീതം- ബിമല്‍ പങ്കജ്, ഗാനരചന-ഫ്രാന്‍സിസ് 
ജിജോ, പശ്ചാത്തല സംഗീതം- അജിത് ആനന്ദ്, ആര്‍ട്ട് -ഡാനി മുസ്രീസ്, ചീഫ് അസോസിയേറ്റ് 
ഡയറക്ടര്‍ – സച്ചി ഉണ്ണികൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സജിത്ത് തിക്കോടി, 
മേക്കപ്പ് – ദേവദാസ്, കോസ്റ്റ്യൂംസ് – ടെല്‍മ ആന്റണി, കൃഷ്ണകുമാര്‍, പി ആര്‍ ഒ – അയ്മനം
സാജന്‍, ഡിസൈന്‍ -അദിന്‍ ഒല്ലൂര്‍, സ്റ്റുഡിയോ – ചിത്രാഞ്ജലി.
