# അന്നങ്ങനെ ചെയ്തത് ശെരിയായില്ല എന്ന് എനിക്ക് തോന്നാറുണ്ട്, വർഷങ്ങൾക്ക് ശേഷം സലിം കുമാറിനോട് മാപ്പ് ചോദിച്ച് ജ്യോതികൃഷ്ണ

- Link: https://ml.b4blaze.com/film-news/jyothi-krishna-say-sorry-to-salim-kumar
- Published: 2020-10-19T13:57:50+05:30
- Author: Rahul

നടൻ സലിം കുമാറിനോട് മാപ്പ് ചോദിച്ച് നടി ജ്യോതി കൃഷ്ണ, വർഷങ്ങൾക്ക് മുൻപ് സിനിമ സെറ്റിൽ
വെച്ച് താരത്തിനോട് വഴക്കുണ്ടായ കാരണത്തിനാണ് താരം ഇപ്പോൾ മാപ്പ് ചോദിച്ചിരിക്കുന്നത്,
അന്ന് താൻ അത് പക്വത ഇല്ലാത്തത് കാരണം പറ്റിപോയതാണ്, ഇപ്പോൾ അതിൽ ഖേദിക്കുന്നു എന്നാണ്
താരം വ്യകത്മാക്കിയത്,
 **ജ്യോതികൃഷ്ണയുടെ വാക്കുകള്‍** നമുക്കെല്ലാം പ്രിയങ്കരനായ 
സലിം കുമാര്‍ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍ മൂന്നാം നാള്‍ ഞായറാഴ്ചയുടെ
സെറ്റില്‍ വച്ച്‌ ഞാനും സലീമേട്ടനും തമ്മില്‍ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ്
അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തില്‍ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.
വഴക്കുണ്ടായ ശേഷം ഞങ്ങള്‍ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ 
നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര
പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. ഞാന്‍ അടുത്തുവന്ന് യാത്ര
പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന്
അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു
പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്ബോള്‍ എനിക്കു
സ്വയം പുച്ഛം തോന്നുന്നു.  എന്നാല്‍ പിന്നീട് സലീമേട്ടന്‍ വളിച്ചിരുന്നു. അദ്ദേഹവുമായി
പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി
വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ക്ഷമ ചോദിക്കുന്നു.
