# ‘ തെന്നിന്ത്യയിലെ റിയൽ ഹീറോ മമ്മൂട്ടി’; ഒരേ സ്വരത്തിൽ സിദ്ധാർഥും ജ്യോതികയും

- Link: https://ml.b4blaze.com/film-news/jyothika-and-siddarth-about-mammootty
- Published: 2023-12-19T15:52:00+05:30
- Author: Soumya

ദക്ഷിണേത്യയിലൊ യഥാർത്ഥ സൂപ്പർ താരം  മമ്മൂട്ടിയാണെന്നു നടി ജ്യോതിക . ഒപ്പമുണ്ടായിരുന്ന
നടൻ സിദ്ധാർഥുംഇതേ കാര്യം സമ്മതിക്കുന്നുണ്ട്. ഫിലിം കമ്പാനിയന്റെ ആക്ടേഴ്സ് അഡ2023
എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജ്യോതികയും സിദ്ധാർഥും. തന്റെ പ്രശസ്തിയും
സ്റ്റാർഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ സ്വവർഗാനുരാഗിയായ  കഥാപാത്രം ഏറ്റെടുത്തതെന്ന്
ജ്യോതിക പറഞ്ഞു.  കാതൽ സിനിമയിലെ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് 
താന്‍ മമ്മൂട്ടിയോട് തന്നെ ചോദിച്ചിരുന്നെന്ന് ജ്യോതിക പറയുന്നു . ഹീറോ എന്ന് പറഞ്ഞാല്‍
ആക്ഷന്‍ റൊമാന്‍സ് മാത്രം ചെയ്യുന്ന ഒരാള് മാത്രമല്ലെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍
തെരഞ്ഞെടുക്കുന്നവരാണ് റിയല്‍ ഹീറോസ് എന്നും ആയിരുന്നു മമ്മൂട്ടിയുടെ മറുപടി എന്ന് 
ജ്യോതിക പറഞ്ഞു. താൻ  സൗത്തിലെ എല്ലാ സൂപ്പര്‍സ്റ്റാറിന്റെ കൂടെയും അഭിനയിച്ചിട്ടുണ്ട്.
പക്ഷേ മമ്മൂട്ടി സാര്‍ റിയല്‍ ഹീറോയാണ് എന്നാണ് ജ്യോതിക അഭിമുഖത്തിൽ പറഞ്ഞത്. താൻ ആദ്യ
ദിവസം കണ്ടപ്പോള്‍ തന്നെ ചോദിച്ചതാണ് എന്തുകൊണ്ടാണ് ഈ കഥാപാത്രം തെരഞ്ഞെടുത്തത് എന്ന്.‘
ആരാണ് ഹീറോ, ഹീറോ എന്ന് പറഞ്ഞാല്‍ ആക്ഷന്‍ റൊമാന്‍സ് ചെയ്യുന്ന ഒരാളല്ല. ഹീറോ എന്ന്
പറഞ്ഞാല്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്തു അത് അഭിനയിക്കുന്ന ഒരാളാണ്. അവരാണ്
റിയല്‍ ഹീറോസ്’എന്നായിരുന്നു മമ്മൂട്ടി സാറിന്റെ മറുപടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/kathal1-4.jpg?resize
=1072%2C608&ssl=1)

തനിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചേ മതിയാകു, കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കിൽ അദ്ദേഹത്തിന്
നഷ്ടപ്പെടാൻ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉയരത്തിലാണ് മമ്മൂട്ടിയുടെ ഇപ്പോഴത്തെ
സ്ഥാനമെന്നും  എന്ന്  ജ്യോതിക പറയുന്നു. ഇതേസമയം കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി
വ്യത്യസ്തമായ കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്ന് സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായിട്ടുള്ള മമ്മൂക്കയുടെ ക്യാരക്ടര്‍ സെലക്ഷന്‍ വേറെ ലെവല്‍ ആണ്.
ഈഗോയോ മറ്റോ ഒന്നുമില്ലാതെയാണ് മമ്മൂട്ടി  അഭിനയിക്കുന്നത്. അത് അവിശ്വസനീയമായ കാര്യമാണ്
എന്നാണ് സിദ്ധാർഥ് പറയുന്നത് .ഈ പ്രായത്തിലും നന്‍പകല്‍ നേരത്ത് മയക്കം മുതൽ ഈ വർഷത്തെ
കാതൽ  വരെ  അടിപൊളിയായിട്ടാണ് മമ്മൂട്ടി  ചെയ്തിട്ടുള്ളത്. പുതിയ കഥാപാത്രങ്ങളെ കണ്ടെത്താനുള്ള
മമ്മൂട്ടിയുടെ  ജിജ്ഞാസ  മറ്റാരുമായും താരതമ്യപ്പെടുത്താൻ സാധിക്കാത്തതാനെന്നും സിദ്ധാര്‍ഥ്
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/mammootty2-2.jpg?
resize=1280%2C750&ssl=1)

അതോടൊപ്പം കാതൽ എന്ന സിനിമയെക്കുറിച്ചും  ജ്യോതിക പറയുന്നുണ്ട്. തന്റെ കരിയറിൽ ചെയ്യാത്ത
വേഷമായിരുന്നുവെന്നും, നിരവധി ഭാര്യ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നൊക്കെ
വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു കാതലിലേ ഓമന എന്നും ജ്യോതിക പറയുന്നു. കാതലിനെ
സംവിധായകനും തിരക്കഥാകൃത്തുക്കളും ട്രീറ്റ് ചെയ്ത രീതിയെക്കുറിച്ചും  ജ്യോതിക സംസാരിക്കുന്നുണ്ട്.
ഇന്റിമേറ്റ് രംഗങ്ങൾ ഒന്നും കാണിക്കാതെ ഹോമോസെസ്ക്അലിറ്റിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്
എന്നും ഒപ്പം ഡയലോഗിന് മാത്രമായല്ല  സൈലെൻസിനു ഒരു സിനിമയിൽ എത്രത്തോളം പ്രാധാന്യമുണ്ട്
എന്ന് കാതൽ മനസിലാക്കി തന്നു ഈന്നും ജ്യോതിക പറയുന്നു.. മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര
കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് കാതല്‍ ദി കോര്‍. ഡിസംബര്‍
23ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. നാലാം
ആഴ്ച കഴിയുമ്പോഴും ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ് കാതൽ. എഴുപത് തീയറ്ററുകളിലാണ്
കാതൽ ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. കാതൽ ഇതിനോടകം പതിനാലു കോടിയിലധികം രൂപ കല്ലെച്റ്റ്
ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഔദ്യോഗിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലാത്തതിനാൽ
കണക്കുകളിൽ വ്യക്തതയില്ല.  ചുരുങ്ങിയ ബജറ്റിൽ ഒരുക്കിയത് കൊണ്ട് തന്നെ കാതലിന്റേത് 
വാൻ വിജയമാണെന്നാണ് ട്രേഡ് അണലിസ്റ്റുകൾ സൂചിപ്പിക്കുന്നത്.
