# ‘ശ്രീ’ 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക ബോളിവുഡിലേക്ക്!!

- Link: https://ml.b4blaze.com/film-news/jyothika-back-to-bollywood
- Published: 2022-11-23T13:04:09+05:30
- Author: Ajay

പോതുവെ സിനിമ ആരാധകരുടെ പ്രിയ താരമാണ് തെന്നിന്ത്യൻ സൂപ്പർ നായിക ജ്യോതിക. ചെറിയ ഇടവേളയ്ക്ക്
ശേഷം നയികയായും നിർമ്മാതാവായും വിണ്ടും സിനിമരംഗത്ത് സജീവമാവുകയാണ് താരം. 21 വർഷത്തെ
ഇടവേളയ്ക്ക് ശേഷം ജ്യോതിക ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന വാർത്തകളാണ് 
പുറത്ത് വരുന്നത്. ശ്രീ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jyothika-1.jpg?resize
=1280%2C720&ssl=1)

ബൊല്ലന്റ് ഇൻഡസ്ട്രീസിന്റെ സഹസ്ഥാപകനാായ കാഴ്ച വൈകല്യമുള്ള വ്യവസായിയായ ശ്രീകാന്ത് 
ബൊല്ലയുടെ ജീവചരിത്രമാണ് ശ്രീ എന്ന സിനമ പറയുന്നത്. സിനിമയിൽ നായകനാവുന്നത് രാജ്കുമാർ
റാവുവാണ്. ജ്യോതികയെ കൂടാതെ അലയയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, ശ്രീ
സംവിധാനം ചെയ്യുന്നത് തുഷാർ ഹിരാനന്ദാനിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/jyothika-3.jpg?resize
=1280%2C720&ssl=1)

ടി-സീരീസ് ബാനറിൽ ശിവ് ചനാന, നിധി പർമർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് ശ്രീ നിർമ്മിക്കുന്നത്.
ഡോളി സാജാ കെ രഖ്‌ന എന്ന പ്രിയദർശൻ ചിത്രത്തിലൂടെയാണ് ജ്യോതിക ആദ്യമായി ബോളിവുഡിലെത്തുന്നത്.
മികച്ച അഭിനേത്രിയായ ് ജ്യോതിക തമിഴിലെ സൂപ്പർ താരം സൂര്യയുടെ പത്‌നിയാണ്. തമിഴിൽ 
ധാരാളം ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം, തെലുങ്ക്,ഹിന്ദി ഭാഷകളിൽ
വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചത്.
