# ബ്ലാക്കില്‍ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി ജ്യോതിക!!!

- Link: https://ml.b4blaze.com/film-news/jyothika-bold-and-beautiful-pics-viral
- Published: 2024-02-25T16:58:13+05:30
- Author: Anu

തെന്നിന്ത്യയുടെ പ്രിയ താരമാണ് നടി ജ്യോതിക. സാധാരണ നടിമാര്‍ വിവാഹ ശേഷം സിനിമ വിടാറാണ്
പതിവ്. എന്നാല്‍ വിവാഹ ശേഷവും ചെറിയ ഇടവേളയ്ക്ക് ശേഷവും താരത്തിന് ബിഗ് സ്‌ക്രീനില്‍
തന്നെ സജീവമായി നില്‍ക്കാനായി.
  ‘ശെയ്ത്താന്‍’ ആണ് ജ്യോതികയുടെ റിലീസിനൊരുങ്ങിയിരിക്കുന്ന
ചിത്രം. അജയ് ദേവ്ഗണും ആര്‍ മാധവനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളാണ്
സോഷ്യലിടത്ത് വൈറലാകുന്നത്.

ബ്ലാക്ക് ഡ്രസില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം ചടങ്ങിനെത്തിയത്. താരത്തിന്റെ ഈ ചിത്രങ്ങളാണ്
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതികയും മാധവനും ഒന്നിക്കുന്ന
ചിത്രമാണ്. 2003 ല്‍ പുറത്തിറങ്ങിയ ‘പ്രിയമാന തോഴി’യാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ
ചിത്രം. ബോളിവുഡിലേക്കുള്ള ജ്യോതികയുടെ മട
 കഴിഞ്ഞ വര്‍ഷം മലയാളത്തിലും ശ്രദ്ധേയമായ
വേഷത്തില്‍ ജ്യോതിക എത്തിയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഹിറ്റ് ചിത്രം കാതലില്‍
ജ്യോതികയായിരുന്നു നായികയായി എത്തിയത്. 12 വര്‍ഷത്തിന് ശേഷം ജ്യോതിക അഭിനയിച്ച മലയാള
സിനിമയായിരുന്നു കാതല്‍.
