# ജ്യോതികയ്ക്ക് അവസരം കുറയാൻ കാരണം പ്രിയാമണി 

- Link: https://ml.b4blaze.com/film-news/jyothika-move-chance-lost-in-priyamani
- Published: 2024-05-03T16:07:48+05:30
- Author: Suji

തെന്നിന്ത്യയുടെ പ്രിയപ്പെട്ട രണ്ട് താരസുന്ദരിമാരായ ജ്യോതികയെയും, പ്രിയാമണിയെ കുറിച്ചുമാണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന വിഷയം, ജ്യോതികയ്ക്ക് അവസരം കുറയാൻ പ്രിയാമണി ഒരു
കാരണമായി തീരുന്നു  കൂടാതെ  പ്രതിഫലം കൂട്ടിച്ചോദിച്ചതോടെ ജ്യോതികയുടെ അ വസരങ്ങൾ എല്ലാം
പ്രിയാമണികരസ്ഥമാക്കി  എന്നാൽ ഈ കാരണങ്ങൾ കൊണ്ട്  പ്രമുഖരുടോപ്പമുള്ള സിനിമകൾ ജ്യോതികയ്ക്ക്
നഷ്ടമായെന്നാണ് ഇപ്പോൾ  പ്രചരിക്കുന്ന റിപ്പോർട്ടുകൾ, ഒരു കാലത്ത് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍
സ്റ്റാര്‍ ഹീറോമാരുടെ കൂടെ തിളങ്ങിയ ജ്യോതികയും പ്രിയാമണിയും  ഇടയ്ക്ക് അഭിനയത്തില്‍
നിന്നും ഗ്യാപ്പ് എടുത്തിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/priya1.jpg?resize
=696%2C430&ssl=1)

എന്നാൽ വീണ്ടും ഒരു തിരിച്ചുവരവ് ഇരുവരും നടത്തുകയും ചെയ്യ്തിരുന്നു, ഹിറ്റ് സിനിമകളിലൂടെ
തെലുങ്കിലും തമിഴിലും യുവാക്കളെ മയക്കിയ ജ്യോതികയും പ്രിയാമണിയും  ഇപ്പോള്‍ സീനിയര്‍
റോളുകളില്‍ അഭിനയിച്ച് സംതൃപ്തരാവുകയാണ്. എന്നാല്‍ പ്രിയാമണി ജ്യോതികയ്ക്ക് തലവേദനയാവുകയാണെന്ന
തരത്തിലാണ് ഇപ്പോൾ   വൈറലാവുനന്ന വാർത്തകൾ. പ്രിയാമണി ഇപ്പോള്‍ അഭിനയത്തിലും സജീവമാണ്.
ജ്യോതികയുടേതിന് സമാനമായ റോളുകള്‍ ചെയ്യാന്‍ പ്രിയാമണിയും തയ്യാറായതോടെ ജ്യോതികയുടെ
അവസരങ്ങള്‍ നടിയെ തേടി എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/jo1-1.jpg?resize
=995%2C597&ssl=1)

ഫാമിലിമാന്‍ വെബ് സീരീസിനൊപ്പം വീരത പര്‍വ്വം, ജവാന്‍, മൈദാൻ  തുടങ്ങിയ ചിത്രങ്ങളും
പ്രിയാമണി ചെയ്തിരുന്നു. ഇതിലൂടെ  പ്രത്യേക ഇമേജ് കൊണ്ടു വരാൻ  പ്രിയാമണിയ്ക്ക് സാധിച്ചു,
എന്നാല്‍ ജ്യോതികയുടെ ഓഫറുകള്‍ പ്രിയാമണിക്ക് ലഭിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. 
അതിനു ചില കാരണങ്ങളുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു. തന്നിലേക്ക് വരുന്ന നിര്‍മ്മാതാക്കളോട്
ജ്യോതിക കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അതിന് തയ്യാറാവാത്ത
നിര്‍മാതാക്കള്‍ ജ്യോതികയ്ക്ക് പകരമായി ഒരാളെ കണ്ടെത്തി. അതാണ് നടി പ്രിയാമണി എന്നാണ്
പറയുന്നത്
