# ‘എന്നെ മാറ്റാന്‍ പ്രായത്തിനെ ഞാന്‍ അനുവദിക്കില്ല’ – ജ്യോതികയുടെ കഠിനമായ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/jyothika-shared-workout-video
- Published: 2022-10-19T18:09:40+05:30
- Author: Gargi

തമിഴ് പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായ ജ്യോതിക കമല്‍ഹാസന്‍,
രജനീകാന്ത്, വിജയ്, അജിത്, സൂര്യ, പ്രശാന്ത്, വിക്രം, അര്‍ജുന്‍, ശരത്കുമാര്‍ തുടങ്ങി
ഒട്ടുമിക്ക മുന്‍നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. 2006-ല്‍ സൂര്യയുമായുള്ള
വിവാഹത്തിന് ശേഷം തന്റെ രണ്ട് മക്കളായ ദിയയെയും ദേവിനെയും വളര്‍ത്തുന്നതിനായി അഭിനയത്തില്‍
നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

>  
> View this post on Instagram
>  
> [A post shared by Jyotika (@jyotika)](https://www.instagram.com/reel/Cj4daKzrpm8/?utm_source=ig_embed&utm_campaign=loading)

2015-ല്‍ ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെ ആരാധകര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ജോ 
ഒരു വന്‍ തിരിച്ചു വരവ് നടത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളും
പുതിയ ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് വീഡിയോ
പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jyothika-3.jpg?resize
=979%2C551&ssl=1)

ബോളിവുഡ് ഫെയിം മഹേഷ് ഘനേക്കര്‍ പരിശീലിപ്പിച്ച തീവ്രമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന
വീഡിയോയാണ് ജ്യോതിക പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jyothika.jpg?resize
=1050%2C591&ssl=1)

‘ഈ ജന്മദിനം എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. അത്യധികം പ്രതിഭാധനനായ മഹേഷ്
ഘനേക്കറിനൊപ്പമുള്ള പ്രവര്‍ത്തന പരിശീലനം. @maheshfitnessclub പ്രായം എന്നെ മാറ്റാന്‍
ഞാന്‍ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാന്‍ മാറ്റും!’. എന്നാണ് താരം നല്‍കിയ അടിക്കുറിപ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/jyothika-2-1.jpg?
resize=979%2C551&ssl=1)

ഒക്ടോബര്‍ 18 ന് 44 വയസ്സ് തികയുന്ന താരം ഇപ്പോള്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം
കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’
സംവിധായകന്‍ ജിയോ ബേബി ആണ് കാതല്‍ സംവിധാനം ചെയ്യുന്നത്.
