# എന്റെ കരിയറിൽ വെല്ലുവിളി ഉയർത്തിയ ചിത്രമായിരുന്നു അത്! ഒരുപാടുപേർ എന്നോട് പറഞ്ഞു ആ സിനിമ ചെയ്‌യരുതെന്ന്, ജ്യോതിക 

- Link: https://ml.b4blaze.com/film-news/jyothika-talk-about-in-mozhi-movie
- Published: 2023-11-13T10:07:23+05:30
- Author: Suji

ഒരുകാലത്തു തമിഴ്‌സിനിമകളിലെ നിറസാന്നിദ്യമായിരുന്നു നടി ജ്യോതിക, ഇപ്പോൾ താരം തന്റെ
കരിയറിൽ വെല്ലുവിളിയായ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി, ബിഹൈൻ വുഡ്‌സിനെ 
നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, എന്റെ കരിയറിൽ വെല്ലുവിളി ഉയർത്തിയ
ചിത്രങ്ങൾ രണ്ടെണ്ണമായിരുന്നു എന്നാൽ അതിലൊന്ന് ശരിക്കും ചലഞ്ച് തന്നെയായിരുന്നു, ‘
ചന്ദ്രമുഖിയും’,’ മൊഴിയും’, എന്നാൽ മൊഴി ആയിരുന്നു തന്റെ കരിയർ വെല്ലുവിളിയായ ചിത്രം
ജ്യോതിക പറയുന്നു ‘

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/chandramukhi1.jpg?
resize=1110%2C617&ssl=1)

താൻ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും റിസ്‌ക്കെടുത്തു ചെയ്യ്ത 
കഥപാത്രം മൊഴിയിലെ അർച്ചന ആയിരുന്നു, ചിത്രത്തിനായി താൻ സൈൻ ലാംഗ്വേജ് വരെ പഠിച്ചിരുന്നു,
ഇങ്ങനൊരു കഥപാത്രം താൻ മുൻപ് ഇതുവരെയും അഭിനയിച്ചിട്ടില്ല, മൊഴിയിൽ ഡയലോഗ് ഇല്ലാതെ 
എക്സ്പ്രെക്ഷൻ വെച്ചാണ് അഭിനയിക്കേണ്ടത്, ശരിക്കും ബുദ്ധിമുട്ടായിരുന്നു ആ കഥാപാത്രം
ചെയ്യാൻ ജ്യോതിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mozhi1.jpg?resize
=499%2C301&ssl=1)

മൊഴി ചെയ്യുമ്പോൾ ഒരുപാടുപേർ തന്നോട് പറഞ്ഞിരുന്നു ഇത് ചെയ്‌യേണ്ട എന്ന്, കാരണം അവർ
ആഗ്രഹിക്കുന്നത് ഞാൻ സംസാരിക്കുന്ന ചിത്രങ്ങളാണ്, ഇതിൽ അഭിനയമേ ഉള്ളൂ, സംസാരമില്ല, 
അതുപോലെ ചന്ദ്രമുഖിയിൽ തനിക്ക് രജനി സാറിനൊപ്പം അഭിനയം എനിക്ക് ഭയമായിരുന്നു, കാരണം
അദ്ദേഹത്തിന്റെ കൂടെയുള്ള എന്റെ ആദ്യ സിനിമയാണ് ‘ചന്ദ്രമുഖി’,പിന്നെ വിനീതിനൊപ്പമുള്ള
ഡാൻസ് , എനിക്ക് അങ്ങനെ ഡാൻസ് അറിയില്ല വിനീത് മികച്ച ഡാൻസറും, എങ്കിലും തനിക്ക് ഇഷ്ട്ടപെട്ട
ചിത്രമായിരുന്നു ചന്ദ്രമുഖി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/jothika1-1.jpg?resize
=947%2C537&ssl=1)

 
