# ജ്യോതിർമയിക്ക് ഇത് എന്ത് പറ്റിയതാണ്? താരത്തിന്റെ പുതിയ ലുക്ക് കണ്ട് വിശ്വസിക്കാൻ കഴിയാതെ ആരാധകർ!

- Link: https://ml.b4blaze.com/film-news/jyothirmayi-new-look
- Published: 2021-03-26T09:57:39+05:30
- Author: Sreekumar

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ജ്യോതിർമയി. 2000 ൽ പുറത്തിറങ്ങിയ പൈലറ്റ് എന്ന
ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ കൂടി
മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ വളരെ പെട്ടന്ന്
തന്നെ താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. 2004 ൽ നിഷാന്ത് കുമാറുമായി
വിവാഹിതയായ താരം 2011 ൽ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2015 ൽ സംവിധായകൻ 
അമൽ നീരദുമായി താരം വിവാഹിതയാകുകയും ചെയ്തു. വിവാഹത്തിന് ശേഷവും താരം സിനിമയിൽ സജീവമായിരുന്നു.

![Jyothirmayi Image](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/
Jyothirmayi-Imave.jpg?resize=537%2C597&ssl=1)

Jyothirmayi Image

മാമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ‘ഭീഷ്മപര്‍വ്വം’.
സ്രിയയും ജ്യോതിര്‍മയിയും ക്ലാപ്പടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. അടുത്തിടെയാണ്
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നസ്രിയയും ജ്യോതിർമയിയും ഒന്നിച്ചുള്ള
ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ ജ്യോതിർമയിയുടെ
പുതിയ ലുക്ക് കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകർ. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ്
ജ്യോതിര്‍മയി പൂജയ്ക്ക് എത്തിയിരിക്കുന്നത്. താരത്തിന്റെ മുടിയാകെ നരച്ചും ആണ് ഇരിക്കുന്നത്.
തങ്ങളുടെ പ്രിയ നായികയുടെ ഈ ലുക്ക് കണ്ടു അമ്പരന്നിരിക്കുമായാണ് ആരാധകരും.

![Nazriya](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/03/Nazriya.jpg?
resize=590%2C597&ssl=1)

Nazriya

ഇതിനു മുന്പും നസ്രിയയും ജ്യോതിർമയിയും തമ്മിൽ ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ
മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അപ്പോഴും ഇതേ ലുക്കിൽ തന്നെയാണ് ജ്യോതിർമയി യെങ്കിലും
മുടി ഇത്ര നരച്ചിട്ടില്ലായിരുന്നു. താരത്തിന്റെ പുതിയ ലുക്ക് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്
ആരാധകർ. ആദ്യ നോട്ടത്തിൽ ജ്യോതിർമയി ആണെന്ന് ആളുകൾക്ക് മനസ്സിലാകാതില്ല എന്നത് വളരെ
പ്രധാന പെട്ട കാര്യമാണ്.
