# സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു 

- Link: https://ml.b4blaze.com/film-news/k-g-geroge-passed-away
- Published: 2023-09-24T11:40:39+05:30
- Author: B4blaze News Desk

പ്രശസ്ത സംവിധായകൻ കെ ജി ജോർജ് (78 ) അന്തരിച്ചു, എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ
ആയിരുന്നു അദ്ദേഹത്തിനെ അന്ത്യം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമ
ജീവിതത്തിൽ അദ്ദേഹം നിരവധി ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. കാലത്തിനു
മുൻപേ സംഞ്ചരിച്ച അദ്ദേഹത്തിന്റെ സിനിമകൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരം തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kg1.jpg?resize=928%
2C624&ssl=1)

പഞ്ചവടി പാലം, ഇരുവുകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ഒരു ഫ്ലാഷ് ബാക്, ലേഖയുടെ മരണം
അങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു, അവസാനം അദ്ദേഹം സംവിധാനം
ചെയ്യ്ത ചിത്രം മമ്മൂട്ടിയുടെ ഇളവങ്കോട് ദേശമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/k-g-1.jpg?resize
=628%2C601&ssl=1)

സ്വപ്‌നാടനം എന്ന ചിത്രത്തിലാണ് അദ്ദേഹം സംവിധാന കുപ്പായം അണിഞ്ഞിരുന്നത്, കലാമൂല്യമുള്ള
സിനിമകൾ, കച്ചവട സിനിമകൾ എന്നിങ്ങനെയുള്ള ശൈലികളെ പൊളിച്ചടുക്കി അദ്ദേഹം നിരവധി സിനിമകൾ
ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kg3.jpg?resize=600%
2C338&ssl=1)

 
