# ‘ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു’ ശ്രദ്ധേയമായി കെ മധുവിന്റെ കുറിപ്പ്

- Link: https://ml.b4blaze.com/film-news/k-madhu-about-cbi-5-the-brain
- Published: 2022-03-19T21:18:46+05:30
- Author: Gargi

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സിബിഐ 5 ദ് ബ്രെയിന്‍.
ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഓരോ പുതിയ വിശേഷങ്ങളും അണിയറ പ്രവര്‍ത്തകര്‍ ആരാധകരുമായി
പങ്കുവെക്കാറുണ്ട്. ഫെബ്രുവരി 26ന് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറക്കാര്‍ പ്രഖ്യാപിച്ചത്.
ഇപ്പോഴിതാ സിബിഐ സിരീസും സേതുരാമയ്യര്‍ എന്ന കഥാപാത്രവുമായി 35-ാം വര്‍ഷത്തിലും തുടരുന്ന
യാത്രയെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ കെ മധു. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം
പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/cbi.jpg?resize=1200%
2C628&ssl=1)

‘ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ
എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ
ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍
നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു’,
കെ മധു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മുകേഷ്, സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ്
പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ്
നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ്
കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക
നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
