# ‘ഭരിക്കുന്നത് പിണറായി വിജയനാണ്, പണിയും പോകും അഴിയുമെണ്ണേണ്ടി വരും’ കാക്കിപ്പട ടീസര്‍

- Link: https://ml.b4blaze.com/film-news/kaakipada-movie-new-teaser-released
- Published: 2022-11-26T21:10:32+05:30
- Author: Gargi

ഷെബി ചൗഘട് സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യുടെ ടീസര്‍ പുറത്തുവിട്ടു. ‘പക്ഷേ ഇത് 
കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’
എന്ന സംഭാഷണത്തോടെ എത്തിയ ടീസര്‍ ശ്രദ്ധ നേടുകയാണ്. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു
ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ സമകാലീന സംഭവങ്ങളുമായി വളരെ 
ബന്ധമുള്ള പ്രമേയമാണ്. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് പൂര്‍ണ്ണമായും
ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kakkipada.jpg?resize
=1280%2C720&ssl=1)

തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ്
പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. പോലീസ്സുകാരുടെയും പ്രതിയുടെയും
മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍
പറയുന്ന സിനിമയാണ് ‘കാക്കിപ്പട’. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന
സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള 
അന്വേഷണത്തിന്റെ സഞ്ചാരം ആണ് ‘കാക്കിപ്പട’ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kakkippada-1.jpg?
resize=768%2C960&ssl=1)

ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു,
അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ,
സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍,
സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും
അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടര്‍- മാത്യൂസ് 
എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു
രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേല്‍. ഗാനരചന- ഹരിനാരായണന്‍,
ജോയ് തമലം. കലാസംവിധാനം -സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം- എസ്.മുരുകന്‍. മേക്കപ്പ്–
പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-
ശങ്കര്‍ എസ്.കെ. സംഘടനം- റണ്‍ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്.
