# മമ്മൂട്ടി ചിത്രം കാതലിന്റെ പുതിയ അപ്‌ഡേറ്റ് എത്തി!

- Link: https://ml.b4blaze.com/film-news/kaathal-the-core-new-update
- Published: 2023-03-30T12:04:11+05:30
- Author: Rahul

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ സിനിമ ചിത്രമാണ് ‘കാതൽ’ പ്രേക്ഷകർ പ്രതീക്ഷയോടെ 
കാത്തിരിക്കുന്ന ഒന്നാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയിൽ ജ്യോതികയാണ് നായിക.
ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റ് പുറത്തു വരുന്നത്.’കാതലി’ന്റെ ഗാനം സംബന്ധിച്ചാണ്
പുതിയ അപ്‌ഡേറ്റ്

 കാതൽ എന്ന ചിത്രത്തിനായി കെ എസ് ചിത്ര ചിത്രത്തിനായി ഒരു ഗാനം ആലപിച്ചുവെന്നാണ് പുതിയ
റിപ്പോർട്ട്. അൻവർ അലിയാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം
മാത്യൂസ് പുളിക്കൻ ആണ്.ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്,
അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങൾ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/chitra1.jpg?resize
=1280%2C720&ssl=1)

റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന സിനിമ എന്ന
പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്
കാതൽ.ദുൽഖറിന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.ഏപ്രിൽ 
20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള
നേരത്ത് ട്വീറ്റ് ചെയ്തിരുന്നു എന്നാൽ സിനിമയുടെ റിലീസ് വൈകും എന്നാണ് പുറത്ത് വരുന്ന
റിപ്പോർട്ട്

 
