# ത്രികോണ പ്രണയം; കാതുവാക്കിലെ രണ്ടു കാതല്‍ ടീസര്‍ പുറത്ത്

- Link: https://ml.b4blaze.com/film-news/kaathuvaakula-rendu-kaadhal-teaser
- Published: 2022-02-11T21:30:49+05:30
- Author: Gargi

നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘കാതുവാക്കിലെ
രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന
ചിത്രത്തില്‍ ത്രികോണ പ്രണയകഥയാണ് പ്രമേയം. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന 
ചിത്രത്തിന്റെ ഒരു മിനുട്ട് നാല്‍പ്പത്തിയേഴ് സെക്കന്റുള്ള ടീസറാണ് പുറത്തു വന്നത്.

ചിത്രത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്തും വേഷമിടുന്നുണ്ട്. ആദ്യമായാണ് സാമന്തയും,
നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. റംബോ എന്ന കഥാപാത്രമായാണ്
വിജയ് സേതുപതി എത്തുന്നത്. കണ്‍മണി എന്ന കഥാപാത്രമായി നയന്‍താരയും ഖദീജയായി സാമന്തയും
എത്തുന്നു. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Kaathu-Vaakula-Rendu-
Kadhal.jpg?resize=960%2C540&ssl=1)

വിഘ്‌നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസുമായി
ചേര്‍ന്ന് റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും തന്നെയാണ് 
ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കല മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍,
ഭാര്‍ഗവ്, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
