# വിജയ് സേതുപതിയുടെ കൈയ്യില്‍ തൂങ്ങി സാമന്തയും നയന്‍താരയും…!! ഇനി ആഘോഷം തന്നെ..!!

- Link: https://ml.b4blaze.com/film-news/kaathuvakkulle-randu-kathal-movie-shooting-completed
- Published: 2022-04-01T09:40:30+05:30
- Author: Rahul

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സംവിധായകനും ഒപ്പം ആരാധിക്കുന്ന മൂന്ന് താരങ്ങളും 
ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നു. ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം തമിഴില്‍ ഉടന്‍ എത്താന്‍
വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍
മറ്റെന്ത് വേണം. പറഞ്ഞു വരുന്നത്..വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുളൈ
രണ്ട് കാതല്‍ എന്ന സിനിമയെ കുറിച്ചാണ്. തെന്നിന്ത്യയുടെ താരറാണിമാരായ നയന്‍താരയും സാമന്തയും
നായികമാരായി എത്തുന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് വിജയ് സേതുപതിയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Kaathu-Vaakula-Rendu-
Kadhal-300x169.jpg?resize=1158%2C652&ssl=1)

പ്രഖ്യാപനം മുതല്‍ക്കേ ആകാംക്ഷ ഉണര്‍ത്തിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരങ്ങളാണ്
പുറത്ത് വരുന്നത്. ഒരു ത്രികോണ പ്രണയ കഥയുമായാണ് സിനിമ ഒരുങ്ങുന്നത്. ചിത്രീകരണം കഴിഞ്ഞതോടെ
കേക്ക് മുറിച്ച് സിനിമയുടെ മറ്റ് വര്‍ക്കുകള്‍ക്കായി കാത്തിരിക്കുന്ന താരങ്ങളുടെ ചിത്രങ്ങളാണ്
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സംവിധായകന്‍ വിഘ്‌നേഷ് ശിവനൊപ്പം നയന്‍താര,
വിജയ് സേതുപതി, സാമന്ത എന്നിവരും സിനിമയുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/kathuvakulle-movie-
300x199.jpg?resize=1153%2C765&ssl=1)

അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിയ്ക്കുന്ന വിഡിയോ സാമന്തയാണ് ആരാധകരുമായി
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിരിക്കുന്നത്. ഒരു മള്‍ട്ടിസ്റ്റാര്‍
ചിത്രം എന്ന രീതിയില്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കുന്നതോടെ ഒടിടി വഴി ആയിരിക്കും
സിനിമ പ്രേക്ഷകരിലേക്ക് എത്തുക എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സാമന്തയുടെ 
കൂടെയും നയന്‍സിന്റെ കൂടെയും വിജയ് സേതുപതി അഭിനയിച്ചിട്ടുണ്ട് എങ്കിലും സാമും നയന്‍സും
ബിഗ് സ്‌ക്രീന്‍ പങ്കിടുന്ന ആദ്യത്തെ സിനിമയാണ് കാത്തുവാക്കുളൈ രണ്ട് കാതല്‍.
