# മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല!! നടി കാസമ്മാളിനെ മകന്‍ അടിച്ച് കൊലപ്പെടുത്തി

- Link: https://ml.b4blaze.com/film-news/kadaisi-vivasayi-actress-kasammal-diesl
- Published: 2024-02-06T17:33:42+05:30
- Author: Anu

തമിഴ് നടി കാസമ്മാള്‍ മകന്റെ അടിയേറ്റ് മരിച്ചു. 71 വയസ്സായിരുന്നു. മകന്‍ നമകോടിയെ(
52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ ഉസലാംപെട്ടിക്ക് അടുത്ത് അണയൂരിലാണ് ദാരുണ
സംഭവം. മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായിട്ടാണ് നമകോടി അമ്മയെ കൊലപ്പെടുത്തിയത്.

പണം ചോദിച്ച നമകോടി അമ്മയുമായി വഴക്കിട്ടു. പണം നല്‍കാന്‍ വിസമ്മതിച്ച അമ്മയെ നമകോടി
വടി കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, സ്ഥലം വിട്ടു. അടിയേറ്റ കാസമ്മാള്‍ സംഭവസ്ഥലത്തു
വെച്ച് തന്നെ മരണപ്പെട്ടു.
  പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അതിക്രമം. രാവിലെ 
വീട്ടിലെത്തിയ അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കാസമ്മാളിനെ കാണുന്നത്.
തുടര്‍ന്ന് അവരാണ് പൊലീസില്‍ അറിയിച്ചത്. മദ്യത്തിന് അടിമയായ നമകോടി ഭാര്യയുമായി പിണങ്ങി
അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.  2021ല്‍ തിയ്യേറ്ററിലെത്തിയ ദേശീയ പുരസ്‌കാരം 
നേടിയ കടൈസി വ്യവസായി എന്ന സിനിമയില്‍ കാസമ്മാള്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.
വിജയ് സേതുപതിയാണ് ചിത്രത്തില്‍ നായകനായത്. വിജയ് സേതുപതിയുടെ അമ്മായിയുടെ വേഷത്തിലാണ്
കാസമ്മാള്‍ എത്തിയത്.
