# കടമറ്റത്ത് കത്തനാരായി ബാബു ആന്റണി!!

- Link: https://ml.b4blaze.com/film-news/kadamattath-kathanar-3d-movie
- Published: 2021-11-23T17:02:38+05:30
- Author: Rahul

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ബാബു ആന്റണി നായകനായി എത്തുന്നു എന്ന വാര്‍ത്ത
കുറച്ച് ദിവസങ്ങള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. താരത്തെ വീണ്ടും ബിഗ് സ്‌ക്രീനില്‍
കാണാനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/jpg-19-300x225.jpg?
resize=908%2C681&ssl=1)

എ.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എബ്രഹാം വര്‍ഗ്ഗീസ് നിര്‍മ്മിച്ച് ടി.എസ് സുരേഷ് 
ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാര്‍ എന്ന ഹൊറര്‍, ഫാന്റസി ത്രീഡി ചിത്രത്തില്‍
പവര്‍സ്റ്റാര്‍ ബാബു ആന്റണി കത്തനാരാകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ
പൂജയും ടൈറ്റില്‍ ലോഞ്ചും സ്വിച്ചോണും തിരുവനന്തപുരത്ത് നടന്നു. ദി ഗ്രേറ്റ് എസ്‌കേപ്
എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ ശക്തമായ തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിത്തുമ്പോഴാണ്
ഈ സന്തോഷ വാര്‍ത്തയും പുറത്ത് വരുന്നത്. ബാബു ആന്റിയുടെ കൂടെ ദക്ഷിണേന്ത്യന്‍ ഭാഷ സിനിമകളിലെ
നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/Babu_Antony-1-300x150.
jpg?resize=858%2C429&ssl=1)

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് ചരിത്രം പറയുന്ന കടമറ്റത്ത് കത്തനാര്‍
എന്ന മാന്ത്രികനായ പുരോഹിതന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളും പ്രതിബന്ധങ്ങളും അതിജീവനങ്ങളുമാണ്
കഥ. എ.വി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നിര്‍മ്മാണം എബ്രഹാം വര്‍ഗ്ഗീസ്
ആണ്. ഛായാഗ്രഹണം, യു കെ സെന്തില്‍കുമാര്‍, രചന, ഷാജി നെടുങ്കല്ലേല്‍, പ്രദീപ് ജി നായര്‍,
എഡിറ്റിംഗ്, കപില്‍ കൃഷ്ണ എന്നിവരും നിര്‍വ്വഹിക്കുന്നു.
