# ബിജു മേനോന്റെ നായികയായി മേതില്‍ ദേവിക!!! കഥ ഇന്നുവരെ തിയ്യേറ്ററിലേക്ക്

- Link: https://ml.b4blaze.com/film-news/kadha-innuvare-movie-for-release
- Published: 2023-12-31T09:55:28+05:30
- Author: Anu

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വിഷ്ണു മോഹന്‍ കഥ
എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കഥ ഇന്നുവരെ’ തിയ്യേറ്ററിലേക്ക്. ബിജു മേനോനും മേതില്‍
ദേവികയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നത്. നര്‍ത്തകിയായ മേതില്‍ ദേവികയുടെ
അരങ്ങേറ്റ ചിത്രമാണ് കഥ ഇന്നുവരെ. നിരവധി അവസരങ്ങള്‍ മുന്‍പ് വന്നിട്ടും ദേവിക സിനിമയിലേക്ക്
എത്തിയില്ല. വിഷ്ണുവിന്റെ നിര്‍ബന്ധത്തിലാണ് സിനിമ സമ്മതിച്ചതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

അനു മോഹന്‍, നിഖില വിമല്‍, ഹക്കിം ഷാ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കര്‍, കോട്ടയം
രമേഷ്, അപ്പുണ്ണി ശശി, കൃഷ്ണ പ്രസാദ്, തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍. ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന
പ്ലാന്‍ ജെ സ്റ്റുഡിയോസും വിഷ്ണു മോഹന്റെ വിഷ്ണു മോഹന്‍ സ്റ്റോറീസും ചേര്‍ന്നാണ് ചിത്രത്തിന്റെ
നിര്‍മ്മാണം.  ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ
ഷൂട്ടിംഗ് സിനിമാട്ടോഗ്രാഫി ജോമോന്‍ ടി. ജോണ്‍. എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം-
അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഭാഷ് കരുണ്‍, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രോജക്ട്
ഡിസൈനര്‍- വിപിന്‍ കുമാര്‍, പിആര്‍ഓ- എ.എസ്. ദിനേശ്, സൌണ്ട് ഡിസൈന്‍- ടോണി ബാബു, സ്റ്റില്‍സ്-
അമല്‍ ജെയിംസ്, ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍, പ്രൊമോഷന്‍സ്- 10ജി മീഡിയ എന്നിവരാണ്
മറ്റ് അണിയറപ്രവര്‍ത്തകര്‍
