# കായല്‍ സൗന്ദര്യം ആസ്വദിച്ച് വാലിബനിലെ ജമന്തിപെണ്ണ്!! കഥ നന്ദിയുടെ പുത്തന്‍ ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/kadha-nandi-new-photo-shoot
- Published: 2024-05-04T16:29:52+05:30
- Author: Anu

മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ
താരമാണ് ബംഗാളി നടി കഥ നന്ദി. ചിത്രത്തില്‍ വാലിബന്റെ സഹോദരന്റെ ഭാര്യയായ ജമന്തി എന്ന
കഥാപാത്രമായിട്ടാണ് കഥ നന്ദി ചിത്രത്തില്‍ വേഷമിട്ടത്.

ബംഗാളി യുവ നടിയായ കഥ നന്ദി മലയാളത്തിലും ഏറെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍
തന്നെയാണ് താരമുള്ളതിപ്പോള്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ആലപ്പുഴയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കായലിനടുത്ത് നിന്നുള്ള ഫോട്ടോഷൂട്ട്
ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വയലറ്റ് സാരിയില്‍ സെക്‌സി ലുക്കിലാണ് നടി എത്തിയിരിക്കുന്നത്.
നിങ്ങള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വസ്ത്രമാണ് ആത്മവിശ്വാസം എന്നു പറഞ്ഞാണ്
താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പലപ്പോഴും ഗ്ലാമറസ് വസ്ത്രധാരണത്തിന്റെ പേരില്‍ താരം
വിമര്‍ശനം നേരിടാറുണ്ട്. ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ഇതിനോടകം താരം
ശ്രദ്ധേയയായി കഴിഞ്ഞു.
