# കണ്ണിന് കണ്ണ് പല്ലിന് പല്ല്..! പൃഥ്വിരാജിനെപോലും ഞെട്ടിച്ച കുട്ടി കടുവ..! വീഡിയോ ഏറ്റെടുത്ത് താരം!

- Link: https://ml.b4blaze.com/film-news/kaduva-movie-prithviraj-shared-video
- Published: 2022-06-27T09:35:04+05:30
- Author: Sreekumar

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ കടുവ, റിലീസിന് എത്താന്‍ ദിവസങ്ങള്‍ മത്രം ബാക്കി
നില്‍ക്കെ താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ
നേടുന്നത്. സിനിമയിലെ തന്റെ ഡയലോഗ് പറഞ്ഞുകൊണ്ട് ഒരു കുട്ടി കുറുവാച്ചനായി അഭിനയിക്കുന്നതിന്റെ
വീഡിയോ ആണ് പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/kutty-kaduva-1.jpg?
resize=449%2C608&ssl=1)

മുണ്ടും മടക്കി ഉടുത്ത്.. മാസ് ആക്ഷനും കാണിച്ച് വീഡിയോ ചെയ്ത ഈ കുട്ടി കടുവ ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി മാറിയിരിക്കുകയാണ്. ഇത് എന്റെ കടുവയുടെ വേര്‍ഷന്‍ എന്ന്
പറഞ്ഞാണ് റസാന്‍ ആര്‍ റിലം എന്ന പേജില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിനെയും
കടുവ സിനിമയേയും ടാഗ് ചെയ്ത പോസ്റ്റ് നടന്‍ പൃഥ്വിരാജിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പിന്നീടാണ് പൃഥ്വിരാജ് ഈ മകന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച്
എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/kuty-kaduva.jpg?
resize=412%2C563&ssl=1)

ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു. ഇതിനോടകം തന്നെ നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
മികച്ച കമന്റുകളും ഈ മകന്റെ അഭിനയത്തിന് ലഭിക്കുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ കടുവ, ജൂണ്‍ 30നാണ് തീയറ്ററുകളിലേക്ക് എത്തുന്നത്.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമ പുറത്തിറങ്ങുന്നുണ്ട്.

>  
> View this post on Instagram
>  
> [A post shared by Razan R Rilam (@razanrrilam)](https://www.instagram.com/reel/CfQiVqbAg3e/?utm_source=ig_embed&utm_campaign=loading)

പാന്‍ ഇന്ത്യ റിലീസ് ആയി എത്തുന്ന സിനിമയുടെ അവസാനവട്ട പ്രമോഷന്‍ പരിപാടികളുമായി തിരക്കിലാണ്
ഇപ്പോള്‍ പൃഥ്വിരാജ്. അതിനിടെയാണ് തന്റെ ശ്രദ്ധയില്‍പ്പെട്ട ഈ വീഡിയോ പങ്കുവെച്ച് താരം
എത്തിയത്. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
സംയുക്ത മേനോനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kaduva-cast-and-
crew-1618936180.jpg?resize=600%2C338&ssl=1)

അതോടൊപ്പം വിവേക് ഒബ്രോയിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് 
എത്തുന്നുണ്ട്. ഷൈജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ഈ മാസ് ആക്ഷന്‍ സിനിമയ്ക്ക് 
വേണ്ടി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
