# ‘കടുവ’യ്ക്ക് മുന്നില്‍ ഇനി തടസ്സങ്ങളില്ല! റിലീസ് തീയതി പുറത്ത് വിട്ട് പൃഥ്വിരാജ്!

- Link: https://ml.b4blaze.com/film-news/kaduva-movie-release-date
- Published: 2022-07-06T11:01:33+05:30
- Author: Sreekumar

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. ഒരുപാട് പ്രതിസന്ധികളും
വെല്ലുവിളികളും നേരിട്ട സിനിമ ഇപ്പോഴിതാ തടസ്സങ്ങള്‍ എല്ലാം നീക്കിക്കൊണ്ട് തീയറ്ററുകളിലേക്ക്
എത്തുകയാണ്. നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ തന്നെയാണ് കടുവ തീയറ്ററുകളിലേക്ക് എത്തുന്ന
വിവരം സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ആരാധകരെ അറിയിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കി
യു/ എ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച സിനിമ നാളെ തന്നെ തീയറ്ററില്‍ എത്തുമെന്നാണ് സിനിമയുടെ
അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kaduva-movie-2.jpg?
resize=1280%2C720&ssl=1)

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കടുവ സിനിമയുടെ
റിലീസിന് ചില തടസ്സങ്ങള്‍ നേരിട്ടത്. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരാതി
വിശദമായി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചത്. പരാതിയിലെ കാര്യങ്ങള്‍
പരിശോധിച്ച് ശേഷമാണ് റിലീസിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. കടുവ എന്ന സിനിമയില്‍ 
തന്നേയും കുടുംബത്തിനേയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടെന്ന തരത്തിലാണ്
ജോസ് കുരുവിനാക്കുന്നേല്‍ പരാതി അറിയിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/kaduva-1.jpg?resize
=1200%2C628&ssl=1)

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും മറ്റ് നിയമ കുരുക്കുകള്‍ക്കിടയിലും വളരെ കഷ്ടപ്പെട്ടാണ്
കടുവയുടെ ചിത്രീകരണം നടത്തിയത്. പൃഥ്വിരാജ് നായകനായി വര്‍ഷങ്ങള്‍ക്കിപ്പുറം ഷാജി കൈലാസ്
സംവിധാനം ചെയ്യുന്ന സിനിമ ആയത് കൊണ്ട് തന്നെ സിനിമയില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷ വളരെ
വലുതാണ്. ഒരു മാസ് ആക്ഷന്‍ സിനിമ തീയറ്ററിലേക്ക് നാളെ എത്തുമ്പോള്‍ അത് ആഘോഷമാക്കി 
മാറ്റാന്‍ തന്നെയാണ് ആരാധകരുടെ തീരുമാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/kaduva-122.jpg?resize
=590%2C527&ssl=1)

ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന് പുറമെ വിവേക്
ഒബ്രോയിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. 
സംയുക്ത മേനോന്‍ ആണ് ഈ സിനിമയില്‍ നായിക വേഷം കൈകാര്യം ചെയ്യുന്നത്. സായ് കുമാര്‍, 
സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kaduva-cast-and-
crew-1618936180.jpg?resize=600%2C338&ssl=1)

അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ,
പ്രിയങ്ക തുടങ്ങിയവരാണ് ഈ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.
