# ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ വരാന്‍ ഇനിയും കാത്തിരിക്കണം! റിലീസ് തിയതി മാറ്റി

- Link: https://ml.b4blaze.com/film-news/kaduva-movie-release-post-poned
- Published: 2022-06-27T23:22:36+05:30
- Author: Anu

പൃഥ്വിരാജിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കടുവ. ഇടവേളയ്ക്ക് ശേഷം ഷാജി
കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ചിത്രം ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്നായിരുന്നു
നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോളിതാ ചില അപ്രതീക്ഷിത കാരണങ്ങളാല്‍ റിലീസ്
തിയതി മാറ്റിയിരിക്കുകയാണെന്ന് പൃഥ്വിരാജ് തന്നെ അറിയിച്ചിരിക്കുകയാണ്.

ഇനി ജൂലൈ ഏഴിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. വലിയ സ്വപ്നങ്ങള്‍, വലിയ തടസ്സങ്ങള്‍,
ശക്തരായ ശത്രുക്കള്‍, പോരാട്ടം കൂടുതല്‍ കഠിനമാണെന്ന് കുറിച്ചാണ് റിലീസ് തിയതി മാറ്റിയെന്ന്
പൃഥി അറിയിക്കുന്നത്.
  മലയാളത്തിനു പുറമേ ‘കടുവ’ അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിന് 
എത്തുമെന്ന് നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ്
ചിത്രം പുറത്തിറങ്ങുക.

ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുകയും ഈ മാസ് ആക്ഷന്‍
എന്റര്‍ടെയ്നറിനുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിലും പിന്തുണയിലും വിശ്വസിക്കുകയും ചെയ്യും.
ലോകമെമ്പാടുമുള്ള എല്ലാ ആരാധകരോടും വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഞങ്ങള്‍ അഗാധമായി
ക്ഷമ ചോദിക്കുന്നു എന്നും പൃഥ്വി പോസ്റ്റില്‍ പറയുന്നു.
  സിംഹാസനം എന്ന ചിത്രത്തിന്
ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു വി എബ്രഹാമിന്റേതാണ്
തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും
കടുവ. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

![kaduva2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/kaduva2.jpg?
resize=1200%2C900&ssl=1)

kaduva2

 ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ്
നിര്‍മ്മാണം. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
